Sunday, October 25th, 2020

മലയാളികളുടെ പ്രിയതാരം കാവ്യ മാധവന് ഇന്ന് പിറന്നാള്‍

കണ്ണൂര്‍: മലയാള സിനിമയുടെ പ്രിയ നായിക കാവ്യാ മാധവന് ഇന്ന് പിറന്നാള്‍. പതിനാലാം വയസ്സില്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് കാവ്യാ മാധവന്‍ മലയാള സിനിമയുടെ നായിക സിംഹാസനത്തിലേക്ക് ചുവടുവെക്കുന്നത്. ബാലതാരമായി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചതും നൃത്തവുമെല്ലാം കാവ്യയുടെ സിനിമാ മേഖലയിലെ ചുവടുറപ്പിന് മുതല്‍ക്കൂട്ടായി മാറി. പിന്നീട് അങ്ങോട്ട് ചെയ്ത ആത്മാവ് തൊട്ടറിഞ്ഞ തനത് മലയാളി കഥാപാത്രങ്ങള്‍ കാവ്യയെ ഒരു ജനപ്രിയതാരമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ ഇരുപത്തി ഒന്‍പത് വര്‍ഷം സിനിമയില്‍ കാവ്യ പൂര്‍ത്തിയാക്കുന്നു എന്ന പ്രത്യേകതയും … Continue reading "മലയാളികളുടെ പ്രിയതാരം കാവ്യ മാധവന് ഇന്ന് പിറന്നാള്‍"

Published On:Sep 19, 2020 | 2:47 pm

കണ്ണൂര്‍: മലയാള സിനിമയുടെ പ്രിയ നായിക കാവ്യാ മാധവന് ഇന്ന് പിറന്നാള്‍. പതിനാലാം വയസ്സില്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് കാവ്യാ മാധവന്‍ മലയാള സിനിമയുടെ നായിക സിംഹാസനത്തിലേക്ക് ചുവടുവെക്കുന്നത്. ബാലതാരമായി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചതും നൃത്തവുമെല്ലാം കാവ്യയുടെ സിനിമാ മേഖലയിലെ ചുവടുറപ്പിന് മുതല്‍ക്കൂട്ടായി മാറി.
പിന്നീട് അങ്ങോട്ട് ചെയ്ത ആത്മാവ് തൊട്ടറിഞ്ഞ തനത് മലയാളി കഥാപാത്രങ്ങള്‍ കാവ്യയെ ഒരു ജനപ്രിയതാരമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ ഇരുപത്തി ഒന്‍പത് വര്‍ഷം സിനിമയില്‍ കാവ്യ പൂര്‍ത്തിയാക്കുന്നു എന്ന പ്രത്യേകതയും ഈ പിറന്നാള്‍ വര്‍ഷത്തിലുണ്ട്. തന്റെ അഞ്ചാം വയസ്സില്‍ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാവ്യയുടെ അരങ്ങേറ്റം. രണ്ടുവട്ടം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം കാവ്യ കരസ്ഥമാക്കിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    10 hours ago

    വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

  • 2
    14 hours ago

    ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

  • 3
    14 hours ago

    ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

  • 4
    15 hours ago

    കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

  • 5
    15 hours ago

    പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

  • 6
    15 hours ago

    രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

  • 7
    1 day ago

    സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 8
    1 day ago

    ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

  • 9
    2 days ago

    കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം