Saturday, May 30th, 2020

വള്ളം മുങ്ങി കാണാതായ ബിപിന്റെ മൃതദേഹവും കണ്ടെത്തി

സജിയുടെ മൃതദേഹം ലഭിച്ച സ്ഥലത്തു നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ നിന്നാണ് ബിപിന്റെ മൃതദേഹം ലഭിച്ചത്.

Published On:Jul 24, 2018 | 2:56 pm

കോട്ടയം: വെള്ളപ്പൊക്കക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മുങ്ങി കാണാതായ രണ്ടാമന്റെയും മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് തിരുവല്ല ബ്യൂറോയിലെ കാര്‍ ഡ്രൈവര്‍ ഇരവിപേരൂര്‍ കോഴിമല കൊച്ചുരാമുറിയില്‍ ബാബുവിന്റെ മകന്‍ ബിപിന്‍ ബാബു(27)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കടുത്തുരുത്തി സ്ട്രിങ്ങര്‍ മാന്നാര്‍ പാട്ടശ്ശേരില്‍ സജി മെഗാസ് (47)ന്റെ മൃതദേഹം രാവിലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ സ്‌കൂബ ടീമും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. സജിയുടെ മൃതദേഹം ലഭിച്ച സ്ഥലത്തു നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ നിന്നാണ് ബിപിന്റെ മൃതദേഹം ലഭിച്ചത്. സജിയുടെ സംസ്‌കാരം വൈകീട്ട് വീട്ടുവളപ്പില്‍ നടക്കും.
തിങ്കളാഴ്ച ആറു മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് നിര്‍ത്തിവെച്ച തെരച്ചിലാണ് രാവിലെ പുനരാരംഭിച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ തൃശൂര്‍ കൂടപ്പുഴമന ശ്രീധരന്‍, ക്യാമറമാന്‍ കോട്ടയം ചിറക്കടവ് തടിച്ചുമാക്കില്‍ അഭിലാഷ് എന്നിവര്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളപ്പൊക്കക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ പാറേകോളനിയിലേക്ക് പോയി മടങ്ങവെയാണ് അപകടം. ദുരിതാശ്വാസ ക്യാമ്പിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം വാഹനം പാര്‍ക്ക് ചെയ്തിരുന്ന എഴുമാംതുരുത്ത് കൊല്ലംകരി ഭാഗത്തേക്ക് മടങ്ങുമ്പോള്‍ ശക്തമായ കാറ്റില്‍ ആറിന്റെ മധ്യഭാഗത്തായി വള്ളം തലകീഴായി മറിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ പാറേകോളനിയുടെ സമീപം കരിയാറിന്റെ മനക്കച്ചിറ ഒമ്പതാം നമ്പറിലാണ് സംഭവം.

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്