Tuesday, May 26th, 2020

ദുര്‍ഗന്ധത്തിന് അറുതിവരുത്താന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ബയോ ടോയ്‌ലറ്റ്

കണ്ണൂരില്‍ കൂടി കടന്നുപോകുന്ന എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.

Published On:Feb 19, 2019 | 11:34 am

കണ്ണൂര്‍: ഹോ ! എന്തൊരു നാറ്റമാ ! ഇത് റെയില്‍വെ സ്റ്റേഷനോ അതോ മാലിന്യ വിസര്‍ജ്യസ്ഥലമോ? മാസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നവര്‍ സ്ഥിരമായി ചോദിച്ചിരുന്ന ചോദ്യമാണിത്. കണ്ണൂരില്‍ക്കൂടി ട്രെയിന്‍ കടുന്നുപോയിക്കഴിഞ്ഞാല്‍ പിന്നെ ദുര്‍ഗന്ധം കാരണം പ്ലാറ്റ് ഫോമുകളില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നാറ്റം വരാതിരിക്കാന്‍ ട്രാക്കുകളില്‍ ക്ലോറിന്‍ പൗഡറുകളും മറ്റും ഇടുന്നത് പതിവായിരുന്നു. എന്നാല്‍ ഇതിന് പരിഹാരമെന്നോണമാണ് ട്രെയിനുകളില്‍ ബയോ ടോയ്‌ലറ്റുകള്‍ കൊണ്ടുവന്നത്. കണ്ണൂരില്‍ കൂടി കടന്നുപോകുന്ന എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. എന്നാല്‍ ബയോ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇതില്‍ നാപ്കിനുകളും ബോട്ടിലുകളും ഇട്ട് ടോയ്‌ലറ്റുകള്‍ കേടാക്കുകയും ചെയ്യുന്നത് പതിവായതോടെ റെയില്‍വെ പാലക്കാട് ഡിവിഷന്റെ നേതൃത്വത്തില്‍ റെയില്‍വെ സ്റ്റേഷനുകളില്‍ ബയോ ടോയ്‌ലറ്റ് മാതൃക വെക്കുന്നുണ്ട്. നിലവില്‍ പാലക്കാട്, ഷൊര്‍ണൂര്‍, മംഗലാപുരം എന്നീ സ്റ്റേഷനുകളില്‍ ബയോ ടോയ്‌ലറ്റ് മാതൃക തയ്യാറായിക്കഴിഞ്ഞു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ടോയ്‌ലറ്റ് മാതൃക തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ ബയോ ടോയ്‌ലറ്റിനെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ട്രെയിനുകള്‍ കയറിയിറങ്ങി നോട്ടീസുകള്‍ വിതരണം ചെയ്യുകയും ആളുകള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എടുത്തുകൊടുക്കുകയും ചെയ്തിരുന്നു. പൊതുജനങ്ങള്‍ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനെ കുറിച്ച് എളുപ്പം മനസ്സിലാക്കാന്‍ ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ ഉപയോഗിക്കേണ്ട വിധം ടോയ്‌ലറ്റിന് മുന്നില്‍ എഴുതിവെച്ചിട്ടുണ്ട്. പ്രകൃതിക്ക് ദോഷം വരാത്ത രീതിയില്‍ ട്രെയിനുകള്‍ സജ്ജീകരിക്കുന്നതിന്റെ ഭാഗാമായാണ് ട്രെയിനുകളില്‍ ബയോ ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചതെന്ന് അധികൃതര്‍ പറയുന്നു.

 

 

LIVE NEWS - ONLINE

  • 1
    17 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    20 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    22 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    23 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    1 day ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    1 day ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    1 day ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    1 day ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്