Monday, September 21st, 2020

കരട് വിജ്ഞാപനം മലയോരത്തിന് തിരിച്ചടിയാവരുത്

ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനം മലയോരത്ത് ഒട്ടേറെ കുടുംബങ്ങളെയാണ് പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമാണ് വിജ്ഞാപന പ്രകാരം പരിസ്ഥിതി ലോല മേഖലയാവുക. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരേ മലയോര മേഖലയാകെ ഒന്നടങ്കം രംഗത്തുവന്നുകഴിഞ്ഞു. ഈ പ്രതിഷേധം കാണാതിരുന്നുകൂടാ. വിജ്ഞാപനമനുസരിച്ച് കൊട്ടിയൂര്‍ പാല്‍ച്ചുരം മുതല്‍ കൊട്ടിയൂര്‍ ടൗണിനു സമീപം വരെയുള്ള പ്രദേശങ്ങള്‍ ഇതിന്റെ പരിധിയില്‍ വരും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയോരത്ത് ഉയര്‍ത്തിവിട്ടിരുന്ന പ്രതിഷേധാഗ്നിയുടെ അനുരണനങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടെയാണ് മലയോരത്തിന് … Continue reading "കരട് വിജ്ഞാപനം മലയോരത്തിന് തിരിച്ചടിയാവരുത്"

Published On:Sep 15, 2020 | 3:05 pm

ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനം മലയോരത്ത് ഒട്ടേറെ കുടുംബങ്ങളെയാണ് പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമാണ് വിജ്ഞാപന പ്രകാരം പരിസ്ഥിതി ലോല മേഖലയാവുക. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരേ മലയോര മേഖലയാകെ ഒന്നടങ്കം രംഗത്തുവന്നുകഴിഞ്ഞു. ഈ പ്രതിഷേധം കാണാതിരുന്നുകൂടാ. വിജ്ഞാപനമനുസരിച്ച് കൊട്ടിയൂര്‍ പാല്‍ച്ചുരം മുതല്‍ കൊട്ടിയൂര്‍ ടൗണിനു സമീപം വരെയുള്ള പ്രദേശങ്ങള്‍ ഇതിന്റെ പരിധിയില്‍ വരും.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയോരത്ത് ഉയര്‍ത്തിവിട്ടിരുന്ന പ്രതിഷേധാഗ്നിയുടെ അനുരണനങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടെയാണ് മലയോരത്തിന് ഇരുട്ടടി സമ്മാനിച്ച് മറ്റൊരു പ്രഖ്യാപനം. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതാണ് ഇപ്പോഴത്തെ കരട് വിജ്ഞാപനം. മലയോരത്തെ രണ്ട് പഞ്ചായത്തുകളെയാണ് വിജ്ഞാപനം പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത്. കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകള്‍ ഇതിന്റെ പരിധിയില്‍ വരും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്ന മേഖല എന്ന നിലയിലാണ് കൊട്ടിയൂരിന്റെ പരിസ്ഥിതി ലോല മേഖല ഇത്തരത്തില്‍ ക്രമീകരിച്ചതെന്ന് പൊതുവെ വിലയിരുത്തല്‍ ഉണ്ടെങ്കിലും ആത്യന്തികമായി ഈ മേഖലയിലെ ജനജീവിതത്തെയാണ് ബാധിക്കാന്‍ പോകുന്നത്.
വിജ്ഞാപനപ്രകാരം പ്രസിദ്ധമായ കൊട്ടിയൂര്‍ ക്ഷേത്രമുള്‍പ്പെടെ വിവിധ ദേവാലയങ്ങളും മറ്റും പരിസ്ഥിതിലോല മേഖലയിലാകുമെന്ന പ്രചാരണം ശക്തമാണ്. അതുകൊണ്ടുതന്നെയാണ് വിയോജിപ്പുകളും കടുക്കുന്നത്. പരിസ്ഥിതി വിജ്ഞാപനത്തില്‍ പറയുന്ന കാര്യങ്ങള്‍ അപ്പടി നടപ്പിലാക്കുകയാണെങ്കില്‍ അത് പശ്ചാത്തല മേഖലയ്ക്കും അടിയായി മാറും. പ്രത്യേകിച്ച് പ്രധാന റോഡുകളുടെ കാര്യത്തില്‍. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വയനാട്ടിലേക്കുള്ള നാലുവരി പാതയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ഉയരാതില്ല. ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന് ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിച്ചതാണ് ജനവാസ കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രധാന വകുപ്പുകളുമായി ആലോചിച്ചാണ് വിജ്ഞാപനം തയാറാക്കിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സംസ്ഥാന പരിസ്ഥിതി വകുപ്പ്, വനം-വന്യജീവി, കൃഷി തുടങ്ങിയ വകുപ്പുകളുമായി ആലോചിച്ചിരുന്നെന്നും വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നു. അങ്ങിനെയെങ്കില്‍ ഏറ്റവും കുറഞ്ഞ പക്ഷം ഈ മേഖലയിലെ ആശങ്കകള്‍ കൂടി കണക്കിലെടുത്തു വേണമായിരുന്നു ഇത്തരമൊരു വിജ്ഞാപനത്തില്‍ പ്രതികൂലമായി മാറുന്നതിനെതിരേ നിരവധി സംഘടനകള്‍ ഇതിനകം രംഗത്തുവന്നു കഴിഞ്ഞു. പരിസ്ഥിതി ലോല മേഖല വനാതിര്‍ത്തി മാത്രമായി നിശ്ചയിക്കണമെന്ന വാദമാണ് അവര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. വനാതിര്‍ത്തിയും കടന്ന് ജനവാസ കേന്ദ്രത്തിലേക്ക് നീളുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്.
മലയോരത്തെ ഭൂരിഭാഗവും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടു കഴിയുന്നവരാണ്. അതുകൊണ്ടു തന്നെ വിജ്ഞാപനത്തിന്റെ പേരില്‍ യാതൊരുവിധ നിയന്ത്രണങ്ങളും കര്‍ഷകരുടെ മേലും കൃഷിയിടങ്ങളിലും ഉണ്ടാകരുതെന്നാണ് ഇവരുടെ പ്രധാനപ്പെട്ട ആവശ്യം. കൃഷി പ്രധാന നട്ടെല്ലാണ്. അതിന്മേല്‍ കൈവച്ചാല്‍ മലയോര ജനതയുടെ ജീവിതമാകെ താളംതെറ്റും. ഇതവരുടെ സാമൂഹിക, സാമ്പത്തിക ജീവിതത്തെ തകര്‍ത്തെറിയുകയാണ് ചെയ്യുക.
മലയോര നിവാസികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രഖ്യാപനങ്ങളും വിജ്ഞാപനങ്ങളും നേരത്തെയും ഉണ്ടായിരുന്നു. അവയൊന്നും മലയോര ജനതയുടെ നിലനില്‍പ്പിന് വേണ്ടിയായിരുന്നില്ല. മണ്ണിനെയും മനുഷ്യരെയും സംരക്ഷിച്ചു നിര്‍ത്തുന്ന പരിസ്ഥിതിക്ക് മേല്‍ വീഴുന്ന ഓരോ ആഘാതവും സമൂഹ നിലനില്‍പ്പിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് പൊതുവിലുള്ളത്. പ്രകൃതിക്കു മേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊടിയ ചൂഷണം വന്‍ വിപത്തുകള്‍ ക്ഷണിച്ചുവരുത്തുന്ന പശ്ചാത്തലമായിട്ടും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. ആവാസവ്യവസ്ഥയെ തകിടം മറിച്ച് പുത്തന്‍ അജണ്ടകളാണ് ഇത്തരം പ്രദേശങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിക്കപ്പെടുന്നത്. ഇത്തരം പ്രവണതകള്‍ക്കെതിരേ നാം കണ്ണടച്ചാല്‍ അപകടത്തില്‍പെടുക ഭാവിതലമുറയാണ്.
മാറുന്ന സാഹചര്യത്തിനനുസരിച്ച് വികസനവും അത്യന്താപേക്ഷിതമാണ്. ജനസാന്ദ്രതയും മറ്റും വര്‍ധിച്ചുവരികയാണ്. മനുഷ്യന്റെ ആവശ്യങ്ങളും ഏറി. അതുകൊണ്ടു തന്നെ കാലാകാലങ്ങളിലുണ്ടായ മാറ്റവും അനിവാര്യമാണ്. അതിന് പ്രകൃതിരമണീയമായ ഇത്തരം പ്രദേശങ്ങള്‍ക്കു മേല്‍ കോടാലി വെക്കുന്നത് ഒട്ടും നീതീകരിക്കാവുന്നതല്ല. അതുകൊണ്ട് വിജ്ഞാപനം ഏതൊക്കെ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി തിരുത്തേണ്ടത് തിരുത്തുകയാണ് വേണ്ടത്. അതോടൊപ്പം ഒട്ടേറെ കുടുംബങ്ങളെ അനാഥമാക്കുന്ന വിജ്ഞാപനത്തിന്റെ സാംഗത്യവും പരിശോധിക്കണം.

LIVE NEWS - ONLINE

 • 1
  23 mins ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  1 hour ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  1 hour ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  2 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  2 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  2 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  2 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  2 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  3 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍