Monday, January 27th, 2020

ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

എയര്‍ഹോസ്റ്റസുമാര്‍ ബിക്കിനി വേഷത്തില്‍

Published On:Aug 22, 2019 | 10:26 am

ന്യൂഡല്‍ഹി: വിയറ്റ്‌നാമിന്റെ വിയറ്റ് ജെറ്റ് എയര്‍ലൈന്‍സ് ഇന്ത്യയിലേക്കു സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ആറു മുതലാണു വിയറ്റ് ഇന്ത്യയില്‍ സര്‍വീസ് തുടങ്ങുക. വിയറ്റ്‌നാമിലെ ഹോ ചി മിനാ സിറ്റി, ഹനോ എന്നിവിടങ്ങളില്‍നിന്നു ഡല്‍ഹിയിലേക്കും തിരിച്ചുമാണു സര്‍വീസുകള്‍.
മാര്‍ച്ച് 28 വരെയുള്ള സര്‍വീസുകള്‍ക്കു കമ്പനി ബുക്കിംഗ് ആരംഭിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും ഹോചിമിന്‍ സിറ്റിയില്‍നിന്നുള്ള സര്‍വീസ്. ഹാനോയില്‍ നിന്നുള്ള വിമാനങ്ങള്‍ മറ്റു മൂന്നു ദിവസങ്ങളില്‍ പുറപ്പെടും. ഇന്നു വരെയുള്ള ബുക്കിംഗിന് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഒമ്പതു രൂപയാണ്. വാറ്റും എയര്‍പോര്‍ട്ട് ഫീയും മറ്റു ചാര്‍ജുകളും കൂടാതെയാണിത്.
വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോംഗ് താവോയുടെ ഉടമസ്ഥതയിലുള്ളതാണു വിയറ്റ് ജെറ്റ് എയര്‍ലൈന്‍. ബിക്കിനി ധരിക്കണമോ അതോ പരമ്പരാഗതത വസ്ത്രം ധരിക്കണമോ എന്നു തീരുമാനിക്കുള്ള അവകാശം വിമാനത്തിലെ എയര്‍ഹോസ്റ്റസുമാര്‍ക്കുണ്ട്. എന്നിരുന്നാലും എല്ലാവരും ബിക്കിനിയാണു തെരഞ്ഞെടുക്കുക.
എയര്‍ലൈന്‍സിന്റെ ഉദ്ഘാടന പറക്കലില്‍ തന്നെ ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരായിരുന്നു സേവനത്തിനുണ്ടായിരുന്നത്. 2018 ജനുവരിയില്‍ എയര്‍ഹോസ്റ്റസുമാര്‍ ബിക്കിനി ധരിപ്പിച്ചതിനെ തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി കമ്പനിക്കു പിഴ ചുമത്തിയിരുന്നു. ചൈനയില്‍നിന്നുള്ള ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിലാണ് ഫ്‌ളൈറ്റ് അറ്റന്റന്റുമാര്‍ ബിക്കിനി ധരിച്ചെത്തിയത്.

 

LIVE NEWS - ONLINE

  • 1
    18 hours ago

    ബഹ്‌റൈനില്‍ വിഷവാതകം ശ്വസിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ച നിലയില്‍

  • 2
    20 hours ago

    ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം ; തീരുമാനം വെള്ളിയാഴ്ച

  • 3
    20 hours ago

    കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

  • 4
    20 hours ago

    തെയ്യം കലാകാരന്‍ ബൈക്ക് ഇടിച്ച് മരിച്ചു

  • 5
    21 hours ago

    സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ വീഡിയോ പുറത്തുവിട്ടു

  • 6
    21 hours ago

    മഹീന്ദ്ര സ്‌കോര്‍പിയോ ബാരിക്കേഡില്‍ തട്ടി പറന്നുയര്‍ന്ന് ബൈക്ക് യാത്രികരുടെ മുകളിലേക്ക്; ഞെട്ടിപ്പിക്കുന്ന ദൃശ്യം

  • 7
    21 hours ago

    ‘താന്‍ മുസ്​ലിമും ഭാര്യ ഹിന്ദുവും മക്കള്‍ ഇന്ത്യക്കാരും ‘ ; ഷാരൂഖിന്റെ പ്രസ്താവനയെ പ്രശംസിച്ച് ആരാധകർ

  • 8
    21 hours ago

    യുവാവിനെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസിലെ മുഖ്യപത്രികള്‍ പിടിയില്‍

  • 9
    21 hours ago

    കാട്ടാക്കടയില്‍ യുവാവിനെ ജെ.സി.ബി ഇടിച്ച് കൊലപ്പെടുത്തിയ കേസ്;മുഖ്യപ്രതികള്‍ പിടിയിൽ