Monday, February 24th, 2020

ബെനലി ലിയോണ്‍സിനോ 250 വരുന്നൂ

ഒക്ടോബര്‍ 21-ന് ബെനലി അവതരിപ്പിക്കും

Published On:Oct 1, 2019 | 9:44 am

പുതിയ ലിയോണ്‍സിനോ 250-യെ ഒക്ടോബര്‍ 21-ന് ബെനലി അവതരിപ്പിക്കും. നേരത്തെ തന്നെ വിപണിയിലെത്തിയ ലിയോണ്‍സിനോ 500 ന്റെ കരുത്ത് കുറഞ്ഞ പതിപ്പാണ് ഈ 250 സിസി മോട്ടോര്‍ സൈക്കിള്‍. കാഴ്ച്ചയില്‍ ലിയോണ്‍സിനോ 500-ക്ക് സമാനമാണ്. മോട്ടോര്‍സൈക്കിളിന് ഓവല്‍ ആകൃതിയിലുള്ള ഹെഡ്ലാമ്പാണ് നല്‍കിയിരിക്കുന്നത്. എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം മോട്ടോര്‍സൈക്കിളിന് റെട്രോ ലുക്ക് നല്‍കുന്നു.
സിംഗിള്‍ പീസ് സീറ്റ്, കോംപാക്റ്റ് വീല്‍ബേസ്, 17 ലിറ്റര്‍ ഇന്ധനം വരെ നിലനിര്‍ത്താന്‍ കഴിയുന്ന ടിയര്‍ട്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, ഒരു ഉയര്‍ന്ന എക്സ്ഹോസ്റ്റ് എന്നിവ സ്‌ക്രാംബ്ലര്‍ രൂപത്തെ വര്‍ധിപ്പിക്കുന്നു. ഫ്രണ്ട് മഡ്ഗാര്‍ഡില്‍ പെസാരോ ലയണ്‍ മോട്ടിഫും ലിയോണ്‍സിനോ 250 യുടെ സവിശേഷതയാണ്.
249 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് DOHC എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ യൂണിറ്റിന് 9250 rpm-ല്‍ 25.8 bhp കരുത്തും 8000 rpm-ല്‍ 21.2 Nm torque ഉം എന്നിവ പുറത്തെടുക്കാന്‍ ലിയോണ്‍സിനോ 250-ക്ക് സാധിക്കും. മുന്‍വശത്ത് സിംഗിള്‍ 280 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ് ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നത്. റൈഡറിന്റെ സുരക്ഷയ്ക്കായി ഒരു ഡ്യുവല്‍ ചാനല്‍ എബിഎസും സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേള്‍ ബ്രൗണ്‍, ഇറ്റാലിയന്‍ റെഡ്, ടൈറ്റാനിയം ഗ്രേ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലിയോണ്‍സിനോ 250 ലഭ്യമാകും. 1.80 രൂപ മുതല്‍ 2.25 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം

LIVE NEWS - ONLINE

  • 1
    9 hours ago

    ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

  • 2
    9 hours ago

    ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

  • 3
    9 hours ago

    ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

  • 4
    11 hours ago

    കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

  • 5
    12 hours ago

    നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

  • 6
    12 hours ago

    നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  • 7
    13 hours ago

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • 8
    13 hours ago

    കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

  • 9
    13 hours ago

    ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം