കണ്ണുകളില്‍ കണ്മഷി എഴുതുമ്പോള്‍ വാട്ടര്‍ഫ്രൂഫായ ഐലൈനറും ഉപയോഗിക്കാം
കണ്ണുകളില്‍ കണ്മഷി എഴുതുമ്പോള്‍ വാട്ടര്‍ഫ്രൂഫായ ഐലൈനറും ഉപയോഗിക്കാം
പെണ്‍കുട്ടികള്‍ക്കിടയില്‍ മേക്കപ്പ് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. പുറത്തിറങ്ങുമ്പോള്‍ മേക്കപ്പിടാതെ പോകുന്നവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍, മഴക്കാലത്ത് മേക്കപ്പ് വല്ലാതെ അലട്ടുന്നു. മേക്കപ്പിട്ട് പുറത്തിറങ്ങിയാല്‍ മഴ കാരണം മൊത്തത്തില്‍ കൊളമാവുന്നു എന്നു തന്നെ പറയാം. അതിനാല്‍ തന്നെ മഴക്കാലത്ത് മേക്കപ്പ് ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കണ്ണുകളില്‍ കണ്മഷി എഴുതുമ്പോള്‍ വാട്ടര്‍ഫ്രൂഫായ ഐലൈനറും ഉപയോഗിക്കാം. ഇല്ലെങ്കില്‍ ഇത് കണ്മഴി പടരാന്കാരണമാവുന്നു. ലിപ്സ്റ്റിക്കും വളരെ ലൈറ്റായി മാത്രം ഉപയോഗിക്കുക. പ്രത്യേകിച്ച് ചുണ്ടുകളില്‍ ക്രീമിയായ ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുക. മഴക്കാലത്ത് ദ്രാവകരൂപത്തിലുള്ള ഫൗണ്ടേഷന് മുഖത്ത് ഉപയോഗിക്കരുത്. ഓയില്‍ ഫ്രീയായ മോയ്സ്ചുറൈസര്‍ ഉപയോഗിക്കാം. അതിനൊപ്പം ലൈറ്റായി ഫൗണ്ടേഷന് പൗഡറും ഉപയോഗിക്കാം. മുടി അഴിച്ചിടുന്നതിലും പിന്നിയിട്ട് കെട്ടുന്നതോ, സാധാരണ രീതിയില്‍ കെട്ടി വെയ്ക്കാുകയോ ആവാം.