Sunday, May 31st, 2020

ഈ ശീലങ്ങള്‍ നിങ്ങളുടെ മുഖചര്‍മ്മത്തെ നശിപ്പിക്കും..

ചൂട് കൂടിയ വെള്ളത്തില്‍ മുഖം കഴുകുന്നത് മുഖചര്‍മ്മത്തെ ദോഷകരമായി ബാധിക്കും

Published On:Jun 18, 2018 | 9:13 am

* ചൂട് കൂടിയ വെള്ളത്തില്‍ മുഖം കഴുകുന്നത് മുഖചര്‍മ്മത്തെ ദോഷകരമായി ബാധിക്കും. മുഖത്തെ എണ്ണമയത്തെ അത് ഇല്ലാതാക്കും.
* വെളുക്കാന്‍ വേണ്ടി ചെയ്യുന്ന സ്‌ക്രബിംഗ് അധികമായാലും പ്രശ്‌നമാണ്.
* മുഖം ഷേവ് ചെയ്യുന്ന സ്ത്രീകള്‍ പിന്നീട് അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടിവരും. കാരണം ഷേവ് ചെയ്യുന്ന മുഖത്ത് പിന്നീട് രോമം കൂടുതലായി വരാന്‍ തുടങ്ങും. ലേസര്‍ ഹെയര്‍ റിമൂവല്‍ ട്രീറ്റ്‌മെന്റാണ് ഏറ്റവും നല്ല പരിഹാരം. ഇത് മുഖത്തെ രോമത്തെ എടുത്തുകളയില്ല. മറിച്ച് അതിന്റെ വളര്‍ച്ചയെ നിയന്ത്രിക്കും. മുഖരോമം നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറവുമായി യോചിക്കുന്നതാണെങ്കില്‍ ലേസര്‍ ഹെയര്‍ റിമൂവല്‍ ട്രീറ്റ്‌മെന്റിന്റെ ആവശ്യമില്ല.
* മുഖത്തെ സുഷിരങ്ങള്‍ തുറക്കാന്‍ ആവി പിടിക്കുന്നത് നല്ലതാണ്. എന്നാല്‍ ഒരു നിശ്ചിത ചൂടില്‍ മാത്രമേ ആവി പിടിക്കാന്‍ പാടുള്ളു. അധിക ചൂടില്‍ ആവി പിടിക്കുന്നത് മുഖം പൊള്ളാനും വരണ്ട പോലെയാകാനും ഇടവരുത്തും.
* പരസ്യങ്ങളിലെ വാഗ്ദാനങ്ങളില്‍ വീണു പോകുന്ന ഒരുപാട് ആള്‍ക്കാരുണ്ട്. മുഖ തിളങ്ങാന്‍ ഈ ക്രീം നല്ലതെന്ന പരസ്യം കണ്ട് അത് വാങ്ങുന്നവര്‍. എന്നാല്‍, മുഖത്ത് ഉപയോഗിച്ചതിന് ശേഷമാണ് അതിന്റെ പരിണിത ഫലം മനസിലാവുക. ചില ക്രീമുകള്‍ നമ്മുടെ സ്‌കിന്നുമായി ചേരാത്തവയായിരിക്കും. ആദ്യം കുറച്ച് ക്രീം എടുത്ത് കയ്യുടെ പുറംഭാഗത്ത് തേച്ച് പരീക്ഷിച്ചതിനു ശേഷം കുഴപ്പമില്ലെങ്കില്‍ മാത്രം മുഖത്തു തേക്കുക.

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    15 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    16 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    16 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌