Saturday, December 14th, 2019

ആദ്യ ഡിജിറ്റല്‍ സംസ്ഥാന ബഹുമതിക്കായി കേരളം ഒരുങ്ങുന്നു

      ആദ്യ ഡിജിറ്റല്‍ സംസ്ഥാനമെന്ന ബഹുമതി സ്വന്തമാക്കാന്‍ കേരളം ഒരുങ്ങുന്നു. 2015 മാര്‍ച്ചിനു മുന്‍പു സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെയും ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കേന്ദ്രത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ അനുബന്ധമായാണ് ഈ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളെ വണ്‍ ജിബിപിഎസ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി  ഉപയോഗിച്ചു ബന്ധിപ്പിക്കുന്ന ജോലികളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. ഒപ്ടിക്കല്‍ ഫൈബര്‍ വഴി ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്ന ജോലികള്‍ പുരോഗമിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് … Continue reading "ആദ്യ ഡിജിറ്റല്‍ സംസ്ഥാന ബഹുമതിക്കായി കേരളം ഒരുങ്ങുന്നു"

Published On:Dec 27, 2014 | 2:54 pm

BBNL Image Full

 

 

 
ആദ്യ ഡിജിറ്റല്‍ സംസ്ഥാനമെന്ന ബഹുമതി സ്വന്തമാക്കാന്‍ കേരളം ഒരുങ്ങുന്നു. 2015 മാര്‍ച്ചിനു മുന്‍പു സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെയും ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
കേന്ദ്രത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ അനുബന്ധമായാണ് ഈ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളെ വണ്‍ ജിബിപിഎസ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി  ഉപയോഗിച്ചു ബന്ധിപ്പിക്കുന്ന ജോലികളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. ഒപ്ടിക്കല്‍ ഫൈബര്‍ വഴി ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്ന ജോലികള്‍ പുരോഗമിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡാണ് (ബിബിഎന്‍എല്‍) ഇതിന്റെ ജോലികള്‍  നിര്‍വഹിക്കുന്നത്.
200 കിലോമീറ്റര്‍ ദൂരമാണ് ഇനി  ഒപ്റ്റിക്കല്‍ കേബിളുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനുള്ളത്. ബിബിഎന്‍എല്ലിന്റെ നാഷനല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് (എന്‍ഒഎഫ്എന്‍) പദ്ധതിയുടെ ഭാഗമായാണു പദ്ധതി. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ഏറ്റവും വേഗത്തില്‍ ജോലികള്‍ പുരോഗമിക്കുന്നതും  കേരളത്തിലാണ്. സംസ്ഥാനത്തെ 857 പഞ്ചായത്തുകളിലും 132 ബ്ലോക്ക് പഞ്ചായത്തുകളിലും ജോലികള്‍ പുരോഗമിക്കുന്നു.
ഇന്റര്‍നെറ്റ് കണക്ടിവിറ്റി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഇ-ഗവേണന്‍സ് രംഗം കൂടുതല്‍ മെച്ചപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അടുത്ത ഘട്ടമെന്ന നിലയില്‍ പൊതു സ്ഥലങ്ങളില്‍ വൈ ഫൈ ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള  കാര്യങ്ങളും പരിഗണനയിലുണ്ട്.

LIVE NEWS - ONLINE

  • 1
    12 mins ago

    മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

  • 2
    1 hour ago

    പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

  • 3
    1 hour ago

    സീറ്റുകള്‍ വിട്ടുകൊടുക്കില്ല: ജോസ് കെ. മാണി

  • 4
    1 hour ago

    പോക്‌സോ കേസില്‍ മുങ്ങിയ പ്രതി മൂന്നുവര്‍ഷത്തിന് ശേഷം കീഴടങ്ങി

  • 5
    1 hour ago

    നാളെ മുതല്‍ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം

  • 6
    2 hours ago

    യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

  • 7
    2 hours ago

    ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാരന്‍…

  • 8
    2 hours ago

    കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ: മന്ത്രി സുധാകരന്‍

  • 9
    2 hours ago

    ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും മന്ത്രി