Wednesday, January 22nd, 2020

പ്ലാസ്റ്റിക് നിരോധം: നാളെ മുതല്‍ പിഴ നല്‍കണം

ബോധവൽക്കരണത്തിന്റെ ഭാഗമായി പിഴ ഈടാക്കുന്നതിന് 15 ദിവസം നല്‍കിയ ഇളവ് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും

Published On:Jan 14, 2020 | 12:31 pm

കണ്ണൂർ : നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ നാളെ മുതൽ പിഴ നൽകണം. ബോധവൽക്കരണത്തിന്റെ ഭാഗമായി പിഴ ഈടാക്കുന്നതിന് 15 ദിവസം നല്‍കിയ ഇളവ് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. പിഴ ഈടാക്കി തുടങ്ങുമ്പോഴും ബദല്‍ സംവിധാനങ്ങള്‍ സംബന്ധിച്ച അവ്യക്തത തുടരുകയാണ്..

പ്ലാസ്റ്റിക് നിരോധനത്തോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍, സാധനം കൊണ്ടുപോകാന്‍ തുണിസഞ്ചി പോലുള്ളവ കയ്യില്‍ കരുതുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ബോധവത്കരണം ഇതിനകം തന്നെ ഉണ്ടായിട്ടുണ്ടെന്ന് വേണം കരുതാന്‍.

ജനുവരി ഒന്നിനാണ് പ്ലാസ്റ്റിക് നിരോധം സംസ്ഥാനത്ത് നടപ്പിലാക്കിയത്. എന്നാല്‍ ബദല്‍ സംവിധാനങ്ങളുടെ കുറവും ബോധവത്കരണത്തിനും കൂടി വേണ്ടിയാണ് ആദ്യത്തെ 15 ദിവസം ഇക്കാര്യത്തില്‍ ഇളവ് നല്‍കിയത്. ഈ കാലയളവ് വരെ പിഴ ഈടാക്കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈ സമയപരിധി ഇന്ന് രാത്രി 12 മണിയോടുകൂടി കഴിയുകയാണ്. നാളെ മുതല്‍ നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. അങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവരില്‍ നിന്ന് പിഴ ഈടാക്കുമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം.

ആദ്യഘട്ടത്തിലെ നിയമലംഘനത്തിന് 10000 രൂപയും രണ്ടാംഘട്ടത്തിലെ നിയമലംഘനത്തിന് 25000 രൂപയും പിഴ ഈടാക്കും.. മൂന്നാമതും നിയമലംഘനം നടത്തുകയാണെങ്കില്‍ 50000 രൂപയായിരിക്കും പിഴ നല്‍കേണ്ടി വരിക. വീണ്ടും നിയമലംഘനം ശ്രദ്ധയില്‍, ഏത് സ്ഥാപനമാണോ നിയമം ലംഘിക്കുന്നത് ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കും. കലക്ടര്‍മാര്‍, സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍, തദ്ദേസസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് പിഴ ഈടാക്കാനുള്ള അധികാരം നിലവില്‍ നല്‍കിയിട്ടുള്ളത്.

പക്ഷേ, പിഴ ഈടാക്കി തുടങ്ങുമ്പോഴും ബദല്‍ സൌകര്യങ്ങളുടെ കുറവ് ഇപ്പോഴും നികത്തിയിട്ടില്ല. ബദല്‍ സംവിധാനം പൂര്‍ണമായി നടപ്പില്‍ വരുന്നതുവരെ പിഴ ഈടാക്കുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്ന ആവശ്യമാണ് വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നത്.

LIVE NEWS - ONLINE

 • 1
  15 hours ago

  ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

 • 2
  17 hours ago

  നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

 • 3
  17 hours ago

  നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

 • 4
  17 hours ago

  മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

 • 5
  18 hours ago

  സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

 • 6
  19 hours ago

  കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

 • 7
  19 hours ago

  കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

 • 8
  20 hours ago

  വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

 • 9
  20 hours ago

  ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍