Thursday, December 12th, 2019

ബാലഭാസ്‌കറിന്റെ മരണം; പ്രതി ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയതായി കടയുടമയുടെ വെളിപ്പെടുത്തല്‍

ഇത് പിന്നീട് തിരികെ എത്തിച്ചതായും മൊഴിനല്‍കിയിട്ടുണ്ട്

Published On:Jun 7, 2019 | 2:41 pm

കൊല്ലം; ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയേറ്റി കൊല്ലത്തെ ജ്യൂസ് കടയുടമയുടെ മൊഴി. അപകടം നടന്ന ദിവസം ബാലഭാസ്‌കര്‍ ജ്യൂസ് കുടിച്ച കൊല്ലത്തെ കടയുടെ ഉടമ ഷംനാദാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ സുഹൃത്തുമായിരുന്ന പ്രകാശ് തമ്പി തന്റെ കടയിലെ സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയതായാണ് കടയുടമയുടെ വെളിപ്പെടുത്തല്‍.
പള്ളിമുക്കിലെ കടയില്‍നിന്ന് ബാലഭാസ്‌കറും കുടുംബവും രാത്രിയില്‍ കരിക്ക് കുടിക്കുകയും യാത്ര തുടരുകയും ചെയ്തിരുന്നു. കടയിലെ സിസിടിവിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുന്ന കാലത്ത് പ്രകാശ് തമ്പി ജ്യൂസ് കടയിലെത്തുകയും സിസിടിവി ഹാര്‍ഡ് ഡിസ്‌ക് വാങ്ങിക്കൊണ്ടു പോകുകയും ചെയ്തതായാണ് കടയുടമ ഷംനാദ് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. ഇത് പിന്നീട് തിരികെ എത്തിച്ചതായും ഷംനാദ് മൊഴിനല്‍കിയിട്ടുണ്ട്‌

LIVE NEWS - ONLINE

  • 1
    32 mins ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 2
    40 mins ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 3
    1 hour ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 4
    2 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 5
    2 hours ago

    വയനാട്ടില്‍ തീ പിടിത്തം

  • 6
    2 hours ago

    ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു

  • 7
    2 hours ago

    ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍

  • 8
    2 hours ago

    ട്വന്റി20 പരമ്പര ഇന്ത്യക്ക്

  • 9
    2 hours ago

    കാറും ബുള്ളറ്റും കൂട്ടിയിടിച്ചു യുവാവിന് ഗുരുതര പരിക്ക്