Monday, September 21st, 2020

ബജാജ് ഡൊമനാറിന് വീണ്ടും വില കൂടി

ഇനി മുതല്‍ ബൈക്കിന് 197,765 വില

Published On:Sep 8, 2020 | 2:17 pm

ബജാജിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഡൊമിനാര്‍ 400 ന് വില വീണ്ടും കൂട്ടി. പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌ക്കരിച്ചതിനു ശേഷം സ്‌പോര്‍ട്സ് ടൂററിന് ലഭിക്കുന്ന രണ്ടാമത്തെ വില പരിഷ്‌ക്കരണമാണിത്. 196,258 രൂപ എക്‌സ്‌ഷോറൂം വിലയുണ്ടായിരുന്ന ഡൊമിനാര്‍ 400-ന് ഇപ്പോള്‍ 1507 രൂപ രൂപയുടെ വര്‍ധനവാണ് ബജാജ് ഓട്ടോ നടപ്പിലാക്കിയിരിക്കുന്നത്. അതായത് ഇനി മുതല്‍ ബൈക്കിന് 197,765 വില. ഡൊമിനാര്‍ 400 പ്രധാനമായും ടൂറിംഗ് അധിഷ്ഠിത മോട്ടോര്‍സൈക്കിളാണ്. അത് സുഖകരവും മികച്ചതുമായ റൈഡിംഗ് പൊസിഷനും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്യുവല്‍ ടാങ്കില്‍ ഒരു ചെറിയ എല്‍സിഡി തുടങ്ങിയ ആധുനിക സവിശേഷതകളും പായ്ക്ക് ചെയ്യുന്നു.
373 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബജാജ് ഡൊമിനാര്‍ 400 ബിഎസ്-VI പതിപ്പില്‍ ഇടംപിടിക്കുന്നത്. ഇത് 8,650 rpm-ല്‍ 39.4 bhp കരുത്തില്‍ 7,000 rpm-ല്‍ 35 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ ക്ലച്ച് ബൈക്കില്‍ ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്. 187 കിലോ ഭാരമാണ് ബൈക്കിനുള്ളത്. മെച്ചപ്പെട്ട ബ്രേക്കിംഗിനായി ഇരട്ട-ചാനല്‍ എബിഎസും മോട്ടോര്‍സൈക്കിളില്‍ ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം മുന്‍വശത്ത് ഒരു ജോഡി 43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ ഒരു മള്‍ട്ടി-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് ഡൊമിനാറിന്റെ സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

LIVE NEWS - ONLINE

 • 1
  38 mins ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  1 hour ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  2 hours ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  2 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  2 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  2 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  2 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  3 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  3 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍