Saturday, May 30th, 2020

നടുവേദനയെ സൂക്ഷിക്കണം..

ക്യാന്‍സര്‍, കിഡ്നി പ്രശ്നങ്ങള്‍ എന്നിവയുടെ സൂചന കൂടിയാണ് നടുവേദന

Published On:Jun 13, 2018 | 9:53 am

നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഭൂരിഭാരം ആള്‍ക്കാരും. പല കാരണങ്ങള്‍ നടുവേദനയ്ക്ക് കാരണമാവാറുണ്ട്. കസേരയില്‍ ഇരിക്കുന്നത് ശരിയായ രീതിയില്‍ അല്ലെങ്കില്‍ ഇത് നടുവേദനയ്ക്ക് കാരണമാകും. എന്നാല്‍ ചില രോഗങ്ങളുടെ ലക്ഷണം കൂടിയാണ് നടുവേദന. ക്യാന്‍സര്‍, കിഡ്നി പ്രശ്നങ്ങള്‍ എന്നിവയുടെ സൂചന കൂടിയാണ് നടുവേദന. അതിനാല്‍ തന്നെ നടുവേദനയെ നിസാരമായി കാണരുത്. സന്ധിവാതം, എല്ലുതേയ്മാനം എന്നിവയെല്ലാം നടുവേദനയ്ക്കു കാരണങ്ങളാകാറുണ്ട്. ഇത് പ്രായമേറുമ്പോഴുള്ള പ്രശ്നങ്ങളുമാണ്.
നടുഭാഗത്തെ മസിലുകള്‍ക്കുണ്ടാകുന്ന വേദന നടുവേദനയ്ക്കുള്ള മറ്റൊരു പ്രധാന കാരണമാണ്. നട്ടെല്ലിന് ഇത് ബാലന്‍സ് ചെയ്യാനുള്ള ചില പ്രശ്‌നങ്ങളുണ്ടാകും. മസിലുകള്‍ക്കുണ്ടാകുന്ന ബലക്കുറവും നടുവേദനയ്ക്കുള്ള ഒരു കാരണമാണ്. ശാരീരിക അധ്വാനം, പോഷകക്കുറവ്, അനാരോഗ്യകരമായ ജീവിതരീതികള്‍ എന്നിവ നടുവേദനയ്ക്കുള്ള കാരണങ്ങളാകാറുണ്ട്. ഇതു കാരണമുണ്ടാകുന്ന വേദന കൈകാലുകളിലേയ്ക്കു കൂടി വ്യാപിയ്ക്കുകയും ചെയ്യാറുണ്ട്.
സ്ത്രീകള്‍ക്ക് നടുവേദന പലപ്പോഴുമുണ്ടാകാറുണ്ട്. ആര്‍ത്തവസമയത്ത് ഇത് സാധാരണയാണ്. ഇതിനു പുറമേ എന്‍ഡോമെട്രിയാസിസ്, അണുബാധകള്‍ എന്നിവയെല്ലാം സ്ത്രീകളില്‍ നടുവേദനയ്ക്കുള്ള കാരണങ്ങളാകാറുണ്ട്. വയറിന്റെ ആരോഗ്യം തകരാറിലാകുമ്പോള്‍ പലപ്പോഴും നടുവേദനയുണ്ടാകുന്നതും സാധാരണയാണ്. പെപ്റ്റിക് അള്‍സള്‍, റെക്ടല്‍ പെയിന്‍, മലബന്ധം തുടങ്ങിയവയെല്ലാം നടുവേദനയ്ക്കുള്ള കാരണങ്ങളാണ്.

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്