ജൂലൈ 25 മുതല്‍ വിചാരണ നടക്കും
ജൂലൈ 25 മുതല്‍ വിചാരണ നടക്കും
ന്യൂഡല്‍ഹി: മധ്യസ്ഥ സമിതിയുടെ ശ്രമങ്ങളില്‍ ഹിന്ദുവിഭാഗം സന്തുഷ്ടരല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതി നടത്തിയ നിര്‍ണായക ചുവടുമാറ്റത്തില്‍ ബാബ്റി ഭൂമി കേസിന്റെ വാദം കേള്‍ക്കലിന് വഴിയൊരുങ്ങി. ജൂലൈ 18 നകം മധ്യസ്ഥ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അത് പരിശോധിച്ച ശേഷം ജൂലൈ 25 മുതല്‍ തുടര്‍ച്ചയായി വിചാരണയുമായി മുന്നോട്ടു പോകുമെന്ന് വിധിച്ചു.
മധ്യസ്ഥ ശ്രമം നിര്‍ത്തി വെക്കുന്നത് സുപ്രീം കോടതി സ്വന്തം വിധി റദ്ദാക്കുന്നതിന് തുല്യമാണെന്നും അതിനാല്‍ ഹരജി തള്ളണമെന്നും സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വ രാജീവ് ധവാന് വാദിച്ചുവെങ്കിലും ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല.
ബാബരി ഭൂമി തര്‍ക്കവിഷയം രമ്യമായി പരിഹരിക്കുന്നതിനു സാധ്യതതേടി മാര്‍ച്ച് എട്ടിനാണ് സുപ്രീംകോടതി മധ്യസ്ഥചര്‍ച്ചക്ക് വിട്ടത്. ജസ്റ്റിസ് ഇബ്രാഹീം കലീഫുല്ല അധ്യക്ഷനായ മധ്യസ്ഥ സമിതിയില്‍ ജീവന കല ആചാര്യന് രവി ശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന് ശ്രീറാം പഞ്ചു എന്നിവരാണ് അംഗങ്ങള്‍.