Thursday, September 24th, 2020

എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം

കെഎസ്ഇബി കൈവശഭൂമി ബാങ്കിന് പാട്ടത്തിന് നല്‍കിയത് നിയമവിരുദ്ധം: മന്ത്രി ചന്ദ്രശേഖരന്‍

Published On:Nov 8, 2019 | 11:07 am

ന്യൂഡല്‍ഹി: അയോധ്യ രാമജന്മഭൂമി ബാബ്‌റി മസ്ജിദ് തര്‍ക്കഭൂമി കേസില്‍ സുപ്രീം കോടതി വിധി അടുത്തയാഴ്ച വരാനിരിക്കേ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത നിര്‍ദേശം. സംസ്ഥാനത്തേക്ക് കൂടുതല്‍ സൈനികരെ വിന്യസിച്ചു. സൈനിക താവളമൊരുക്കാന്‍ 300 ഓളം സ്‌കൂളുകള്‍ ഏറ്റെടുത്തു. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നേരിട്ട് വിലയിരുത്തി. ചീഫ് സെക്രട്ടറി രാജേന്ദ്ര കുമാര്‍ തിവാരി, ഡി.ജി.പി ഓം പ്രകാശ് സിംഗ് എന്നിവരെ ഉച്ചക്ക് തന്റെ ചേംബറില്‍ വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.
ചീഫ് ജസ്റ്റിസ് ഈ മാസം 17ന് വിരമിക്കാനിരിക്കേ, അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനമായ 15നകം വിധി വരുമെന്നാണ് സൂചന. 133 വര്‍ഷമായി തുടരുന്ന തര്‍ക്കവിഷയത്തില്‍ അന്തിമ വിധി കല്‍പ്പിക്കുന്നതിന് 40 ദിവസം തുടര്‍ച്ചയായാണ് കോടതി വാദം കേട്ടത്. വിദേശയാത്ര അടക്കം ഒഴിവാക്കിയാണ് ചീഫ് ജസ്റ്റീസ് വാദം കേട്ടത്. വിധി ‘ലോകചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ ഒന്നായിരിക്കുമെന്ന്’ നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. വാദം കേട്ട ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് ബോബ്‌ഡെ.
വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹിന്ദു, മുസ്ലിം സം,ഘടനകളോടും വിവിധ രാഷ്ട്രീയ കക്ഷികളോടും സമാധാനം പാലിക്കാനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഇന്നലെ രാത്രി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നത ഉദ്യോഗസ്ഥരുമായി ക്രമസമാധാന അവലോകനം നടത്തി. അടിയന്തര സാഹചര്യം നേരിടാന്‍ അയോധ്യയിലും ലക്‌നൗവിലും ഓരോ ഹെലികോപ്ടറുകള്‍ തയ്യാറാക്കി നിര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും ഗ്രാമങ്ങളിലും ചെറു നഗരങ്ങളും സന്ദര്‍ശിക്കാനും പ്രശ്‌നബാധിത മേഖലകളില്‍ രാത്രി ക്യാംപ് ചെയ്യാനും സമാധാനം നിലനിര്‍ത്താന്‍ യോഗങ്ങള്‍ വിളിക്കാനും നിര്‍ദേശിച്ചു. സമൂഹ മാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ വരെ അയോധ്യയില്‍ സമ്മേളനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. പ്രശ്‌നക്കാര്‍ക്കെതിരെ ദേശീയ സുരക്ഷാനിയമം പ്രകാരം കേസെടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഹിന്ദുമുസ്ലിം സംഘടനകള്‍ തമ്മിലുള്ളത്. 1980കള്‍ മുതല്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന വിഷയവും ഇതുതന്നെയാണ്. 1992 ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തതോടെയാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായത്.

 

 

LIVE NEWS - ONLINE

 • 1
  14 mins ago

  കഞ്ചാവ് വേണ്ട, ഹാഷിഷ് മതി; ദീപികയുടെയും ശ്രദ്ധയുടെയും ചാറ്റുകള്‍ പുറത്ത്

 • 2
  44 mins ago

  കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും

 • 3
  1 hour ago

  ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

 • 4
  1 hour ago

  ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

 • 5
  2 hours ago

  രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

 • 6
  2 hours ago

  അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

 • 7
  16 hours ago

  സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

 • 8
  18 hours ago

  അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

 • 9
  18 hours ago

  ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍