Friday, April 16th, 2021

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു

അദ്വാനിയും ജോഷിയും ഉള്‍പ്പെടെയുള്ള 32 പ്രതികളെയും വെറുതെ വിട്ടു.

Published On:Sep 30, 2020 | 12:29 pm

ലക്‌നൗ: ബാബറി മസ്ജിദ് കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതിയുടെതാണ്വി വിധി. ആസൂത്രണം നടന്നതിന് തെളിവില്ലെന്നാണ് കോടതിയുടെ പ്രധാന കണ്ടെത്തല്‍. ബാബറി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതിട്ടല്ല പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നതിന് തെളിവ് ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ല . സിബിഐ മുന്നോട്ട് വച്ച വാദങ്ങളെല്ലാം തള്ളിയാണ് ലക്‌നൗ സിബിഐ കോടതിയുടെ നിര്‍ണായക വിധി. ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്‌കെ യാദവ് ആണ് 2000 പേജുള്ള വിധി പ്രസ്താവിക്കുന്നത്.
എല്‍കെ അദ്വാനി , മുരളീ മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി അടക്കം 32 പേരായിരുന്നു കേസിലെ പ്രതികള്‍. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ് ഉള്‍പ്പടെ കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 32 പ്രതികളില്‍ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ്, നൃത്യ ഗോപാല്‍ ദാസ് തുടങ്ങി ആറ് പേര്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് തേടി. 1992 ഡിസംബര്‍ 6 ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബബറി മസ്ജിദ് കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ലിബറാന്‍ കമ്മീഷന്റ് റിപ്പോര്‍ട്ട് 17 വര്‍ഷം വൈകിയെങ്കില്‍, 28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്.

LIVE NEWS - ONLINE

  • 1
    6 days ago

    രാജ്യത്ത് കോവിഡ് അതിരൂക്ഷം

  • 2
    6 days ago

    വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

  • 3
    6 days ago

    ശബരിമല നട ഇന്ന് തുറക്കും

  • 4
    7 days ago

    ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

  • 5
    1 week ago

    കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

  • 6
    1 week ago

    24 മണിക്കൂറിനിടെ 1,31,968 പേർക്ക് കോവിഡ്

  • 7
    1 week ago

    തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

  • 8
    1 week ago

    മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

  • 9
    1 week ago

    മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു