Wednesday, December 11th, 2019

അഴീക്കല്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി; പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു

2009ലാണ് ഒരു കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേരളത്തില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

Published On:Dec 2, 2019 | 3:35 pm

കണ്ണൂര്‍; കണ്ണൂര്‍ അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി ആരംഭിക്കാനുള്ള പദ്ധതി വേണ്ടെന്നുവെച്ചതായി പ്രതിരോധ മന്ത്രാലയം. അക്കാദമി അഴീക്കലില്‍ നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും തന്ത്ര പ്രധാനമായ ഈ സ്ഥലത്തു തന്നെ എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെയും കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. എന്നാല്‍, പ്രതിരോധ മന്ത്രാലയം പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കുകയായിരുന്നു.
പദ്ധതി ഉള്‍പ്പെടുന്ന സ്ഥലം സി ആര്‍ ഇസഡ് പരിധിയില്‍ വരുന്നതിനാല്‍ നിര്‍മാണങ്ങള്‍ അനുവദനീയമല്ല. 2009ലാണ് ഒരു കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേരളത്തില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെത്തുടര്‍ന്ന് കണ്ണൂര്‍ അഴീക്കലിലെ 164 ഏക്കര്‍ സ്ഥലം അക്കാദമി സ്ഥാപിക്കുന്നതിനുവേണ്ടി കൈമാറുകയും 2011 മെയ് 28ന് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി തറക്കല്ലിടുകയും ചെയ്തു.

LIVE NEWS - ONLINE

  • 1
    13 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    15 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    16 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    17 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    18 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    18 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    18 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    19 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    19 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു