Monday, April 6th, 2020

പുതിയ ഔഡി A8 L ഉടന്‍ വിപണിയില്‍ എത്തും

1.10 കോടി രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറും വില

Published On:Dec 28, 2019 | 3:37 pm

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി ആഢംബര സെഡാന്‍ നിരയിലേക്ക് A8 L എന്നൊരു പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2020 ഫെബ്രുവരി മാസത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു. 1.10 കോടി രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. അകത്തളത്തില്‍ 101.1ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീനും, ക്ലൈമറ്റ് കണ്‍ട്രോള്‍, സീറ്റുകള്‍, മള്‍ട്ടിമീഡിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 8.6 ഇഞ്ച് ഡിസ്‌പ്ലേയും നല്‍കിയിരിക്കുന്നത് കാണാം.
3.0 ലിറ്റര്‍ V6 ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 340 bhp കരുത്തും, ഡീസല്‍ എഞ്ചിന്‍ 286 bhp കരുത്തും പുറപ്പെടുവിക്കും. ഇന്ത്യയിലേക്ക് എത്തുമ്പോള്‍ 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാകും എത്തുക. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരികരണം ഒന്നും തന്നെ ലഭ്യമല്ല. വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പങ്കുവെച്ചിട്ടില്ല.

LIVE NEWS - ONLINE

  • 1
    1 hour ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 2
    2 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 3
    2 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 4
    2 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 5
    3 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 6
    3 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 7
    3 hours ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 8
    4 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 9
    4 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും