Sunday, May 31st, 2020

അട്ടപ്പാടിയില്‍ വിദ്യാലയം ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശ നല്‍കും

      പാലക്കാട് : ചാലക്കുടി കസ്തൂര്‍ബാഭായി ബാലികാ വിദ്യാലയത്തിന്റെ മാതൃകയില്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി അട്ടപ്പാടിയില്‍ വിദ്യാലയം ആരംഭിക്കുന്നതിനു കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശ നല്‍കും. സിബിഎസ്ഇ സിലബസില്‍ ആധുനിക സൗകര്യങ്ങളുള്ള വിദ്യാലയത്തിനാണു ശ്രമം. ഇതുസംബന്ധിച്ചു രൂപരേഖ തയാറാക്കാന്‍ എസ്എസ്എയെ ചുമതലപ്പെടുത്തി. നിലവില്‍ ഇത്തരം വിദ്യാലയത്തിന് അട്ടപ്പാടിക്ക് അര്‍ഹതയില്ല. പ്രദേശത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാണു പദ്ധതിക്കു ശ്രമിക്കുന്നത്. മേഖലയില്‍ ആദിവാസികളുമായി ഇടപെടുന്ന വിവിധ വകുപ്പുകളിലെ സന്നദ്ധപ്രവര്‍ത്തകരുടെ സാമൂഹിക പ്രതിബദ്ധത വര്‍ധിപ്പിക്കുന്നതിനും ശാസ്ത്രീയമായ പരിശീലനം നല്‍കാനും അട്ടപ്പാടിക്കുള്ള കേന്ദ്ര … Continue reading "അട്ടപ്പാടിയില്‍ വിദ്യാലയം ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശ നല്‍കും"

Published On:Sep 6, 2013 | 6:29 pm

attappady school for childrens full

 

 

 

പാലക്കാട് : ചാലക്കുടി കസ്തൂര്‍ബാഭായി ബാലികാ വിദ്യാലയത്തിന്റെ മാതൃകയില്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി അട്ടപ്പാടിയില്‍ വിദ്യാലയം ആരംഭിക്കുന്നതിനു കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശ നല്‍കും. സിബിഎസ്ഇ സിലബസില്‍ ആധുനിക സൗകര്യങ്ങളുള്ള വിദ്യാലയത്തിനാണു ശ്രമം. ഇതുസംബന്ധിച്ചു രൂപരേഖ തയാറാക്കാന്‍ എസ്എസ്എയെ ചുമതലപ്പെടുത്തി. നിലവില്‍ ഇത്തരം വിദ്യാലയത്തിന് അട്ടപ്പാടിക്ക് അര്‍ഹതയില്ല. പ്രദേശത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാണു പദ്ധതിക്കു ശ്രമിക്കുന്നത്.
മേഖലയില്‍ ആദിവാസികളുമായി ഇടപെടുന്ന വിവിധ വകുപ്പുകളിലെ സന്നദ്ധപ്രവര്‍ത്തകരുടെ സാമൂഹിക പ്രതിബദ്ധത വര്‍ധിപ്പിക്കുന്നതിനും ശാസ്ത്രീയമായ പരിശീലനം നല്‍കാനും അട്ടപ്പാടിക്കുള്ള കേന്ദ്ര പാക്കേജിന്റെ നടത്തിപ്പു സംബന്ധിച്ച വിലയിരുത്തല്‍ യോഗത്തില്‍ തീരുമാനമായി. കുടുംബശ്രീ, സാമൂഹിക നീതി ഓഫിസ്, ആരോഗ്യവകുപ്പ്, കര്‍ഷക സംഘം, അംഗന്‍വാടികള്‍ എന്നിവയിലെ സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിച്ചായിരിക്കും പരിശീലനം. ആദിവാസി വനിതാഹോസ്റ്റല്‍ സ്ഥാപിക്കാന്‍ വകുപ്പ് ജോയിന്റ് സെക്രട്ടറി അനുമതി നല്‍കിയിട്ടുണ്ട്. ആവശ്യമായ രണ്ടേക്കര്‍ സ്ഥലം പുതൂര്‍ പഞ്ചായത്തില്‍ കണ്ടെത്തും.

LIVE NEWS - ONLINE

  • 1
    5 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    13 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    14 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    14 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌