Tuesday, May 26th, 2020

അധ്യാപകന് ക്രൂര മര്‍ദനം; വിദ്യാര്‍ഥി അറസ്റ്റില്‍

ഇടുക്കി: കുമളിയില്‍ യൂണിഫോം ധരിക്കാതെ ഹാള്‍ ടിക്കറ്റ് വാങ്ങാനെത്തിയതു ചോദ്യം ചെയ്ത അധ്യാപകന് വിദ്യാര്‍ഥി ക്രൂരമായി മര്‍ദിച്ചു. മുഖത്തടിച്ചു വീഴ്ത്തിയ ശേഷം ഇടിക്കുകയും തൊഴിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ ചെങ്കര കന്നിക്കല്ല് ആഞ്ഞിലിമൂട്ടില്‍ അബിന്‍ സുരേഷ്(18) അറസ്റ്റിലായി. അധ്യാപകന്റെ നട്ടെല്ലിനു പൊട്ടലുണ്ട്. ചെവിക്കും ഗുരുതര തകരാറുണ്ട്. അബിന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി, ഹയര്‍ സെക്കന്‍ഡറി വിഭാഗം ജോഗ്രഫി അധ്യാപകന്‍ എസ്. ജയദേവി(40)നാണു മര്‍ദനമേറ്റത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുമളിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ … Continue reading "അധ്യാപകന് ക്രൂര മര്‍ദനം; വിദ്യാര്‍ഥി അറസ്റ്റില്‍"

Published On:Mar 6, 2019 | 8:03 am

ഇടുക്കി: കുമളിയില്‍ യൂണിഫോം ധരിക്കാതെ ഹാള്‍ ടിക്കറ്റ് വാങ്ങാനെത്തിയതു ചോദ്യം ചെയ്ത അധ്യാപകന് വിദ്യാര്‍ഥി ക്രൂരമായി മര്‍ദിച്ചു. മുഖത്തടിച്ചു വീഴ്ത്തിയ ശേഷം ഇടിക്കുകയും തൊഴിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ ചെങ്കര കന്നിക്കല്ല് ആഞ്ഞിലിമൂട്ടില്‍ അബിന്‍ സുരേഷ്(18) അറസ്റ്റിലായി. അധ്യാപകന്റെ നട്ടെല്ലിനു പൊട്ടലുണ്ട്. ചെവിക്കും ഗുരുതര തകരാറുണ്ട്. അബിന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി, ഹയര്‍ സെക്കന്‍ഡറി വിഭാഗം ജോഗ്രഫി അധ്യാപകന്‍ എസ്. ജയദേവി(40)നാണു മര്‍ദനമേറ്റത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുമളിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഇന്നലെ 9.30 നായിരുന്നു സംഭവം. പ്ലസ് വണ്‍ പരീക്ഷകള്‍ ഇന്നാണു ആരംഭിക്കുന്നത്. യൂണിഫോം ധരിച്ചു മാത്രമേ ഹാള്‍ ടിക്കറ്റ് വാങ്ങുവാന്‍ എത്താവൂവെന്നും, യൂണിഫോം ധരിച്ചില്ലെങ്കില്‍ രക്ഷിതാവിനൊപ്പം എത്തണമെന്നും സ്‌കൂളധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ യൂണിഫോം ധരിക്കാതെ അബിന്‍ സ്‌കൂളിലെത്തിയപ്പോള്‍, യൂണിഫോം ധരിച്ചു വരാന്‍ നിര്‍ദേശിക്കുകയും, ക്ലാസില്‍ കയറരുതെന്നും പറഞ്ഞതായി ജയദേവ് പറഞ്ഞു. അബിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.

LIVE NEWS - ONLINE

  • 1
    16 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    19 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    21 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    22 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    1 day ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    1 day ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    1 day ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    1 day ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്