Monday, April 6th, 2020

മലപ്പുറത്ത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

മോഷണക്കുറ്റം ആരോപിച്ച് യുവാക്കള്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം

Published On:Feb 5, 2020 | 10:59 am

മലപ്പുറം: മോഷണക്കുറ്റം ആരോപിച്ച് യുവാക്കള്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം. മലപ്പുറത്തെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം. പ്രദേശത്ത് മോഷണം പെരുകുന്നതായും യുവാക്കള്‍ മോഷ്ടാക്കളാണെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം. പരപ്പനങ്ങാടി പൊലീസ് എത്തിയാണ് ഇരുവരെയും മോചിപ്പിച്ചത്. രാത്രി ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയ ഷറഫുദീന്‍, നവാസ് എന്നീ യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
അക്രമി സംഘത്തില്‍ നൂറിലധികം പേര്‍ ഉണ്ടായിരുന്നതായും യുവാക്കള്‍ പറഞ്ഞു. പേര് ചോദിച്ച ശേഷം മര്‍ദ്ദനം തുടങ്ങുകയായിരുന്നു. പിന്നാലെ വന്നവരും മര്‍ദ്ദിച്ചുവെന്ന് പറഞ്ഞു. ആദ്യ അടിയില്‍ തന്നെ തലപൊട്ടി രക്തം വന്നു. ദാഹിച്ച് വെള്ളം ചോദിച്ചിട്ടും ആരും നല്‍കാന്‍ തയ്യാറായില്ല. പൊലീസിലേല്‍പ്പിക്കാന്‍ പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. എങ്ങനെയോ വിവരമറിഞ്ഞ് പൊലീസ് എത്തി കെട്ടഴിച്ച് വിടുകയായിരുന്നുവെന്നും മര്‍ദ്ദനമേറ്റ യുവാക്കള്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    9 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 2
    10 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 3
    10 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 4
    10 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 5
    10 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 6
    10 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 7
    10 hours ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 8
    12 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 9
    12 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും