Tuesday, May 26th, 2020

നോട്ട് നിരോധനം കഴിഞ്ഞു; എടിഎം സ്‌ക്രീനുകളില്‍ പഴയ നോട്ട് തന്നെ!

കണ്ണൂര്‍: റിസര്‍വ് ബേങ്ക് പഴയ 1000 രൂപ നോട്ട് പിന്‍വലിച്ചെങ്കിലും എ ടി എം സ്‌ക്രീനുകളില്‍ ഇപ്പോഴും പഴയ നോട്ടുകള്‍ തന്നെ. 1000, 500 നോട്ടുകളുടെ ചിത്രം തന്നെയാണ് എ ടി എമ്മിന്റെ ടച്ച് സ്‌ക്രീനുകളില്‍ നിറയുന്നത്. ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് തൊട്ടതിനും പിടിച്ചതിനും പിഴ ഈടാക്കുമ്പോഴും പഴയ പിന്‍വലിച്ച 1000 ത്തിന്റെ നോട്ടിന്റെ ചിത്രം ചില ബാങ്കുകള്‍ ഇതുവരെയും എ ടി എമ്മിന്റെ ടച്ച് സ്‌ക്രീനില്‍ നിന്ന് പിന്‍വലിച്ചിട്ടില്ല. മിക്ക ബാങ്കുകളും എ ടി എമ്മിന്റെ … Continue reading "നോട്ട് നിരോധനം കഴിഞ്ഞു; എടിഎം സ്‌ക്രീനുകളില്‍ പഴയ നോട്ട് തന്നെ!"

Published On:May 8, 2019 | 10:05 am

കണ്ണൂര്‍: റിസര്‍വ് ബേങ്ക് പഴയ 1000 രൂപ നോട്ട് പിന്‍വലിച്ചെങ്കിലും എ ടി എം സ്‌ക്രീനുകളില്‍ ഇപ്പോഴും പഴയ നോട്ടുകള്‍ തന്നെ. 1000, 500 നോട്ടുകളുടെ ചിത്രം തന്നെയാണ് എ ടി എമ്മിന്റെ ടച്ച് സ്‌ക്രീനുകളില്‍ നിറയുന്നത്. ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് തൊട്ടതിനും പിടിച്ചതിനും പിഴ ഈടാക്കുമ്പോഴും പഴയ പിന്‍വലിച്ച 1000 ത്തിന്റെ നോട്ടിന്റെ ചിത്രം ചില ബാങ്കുകള്‍ ഇതുവരെയും എ ടി എമ്മിന്റെ ടച്ച് സ്‌ക്രീനില്‍ നിന്ന് പിന്‍വലിച്ചിട്ടില്ല.
മിക്ക ബാങ്കുകളും എ ടി എമ്മിന്റെ പണം നിറക്കാനുള്ള ചുമതല സ്വകാര്യ ഏജന്‍സികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. പുതിയ 2000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ക്ക് ഇപ്പോള്‍ കാര്യമായ ക്ഷാമമില്ലെങ്കിലും എ ടി എം സ്‌ക്രീനുകളില്‍ ക്ഷാമം നിലനില്‍ക്കുന്നുവെന്ന് വേണം കരുതാന്‍. പുതിയ രണ്ടായിരത്തിന്റെയോ 500 ന്റെയോ നോട്ടുകളുടെ ചിത്രങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാന്‍ വലിയ ചെലവുകളില്ലെങ്കിലും ഫെഡറല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള രാജ്യത്തെ മുന്‍നിര എ ടി എം സ്‌ക്രീനുകളില്‍ ഇപ്പോഴും പഴയ നോട്ടുകളുടെ ചിത്രങ്ങള്‍ തന്നെയാണുള്ളത്.

LIVE NEWS - ONLINE

  • 1
    1 day ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    1 day ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    1 day ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    1 day ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്