Wednesday, February 26th, 2020

അതിരപ്പിള്ളി കൊലപാതകം; പ്രതി പിടിയില്‍

ഇന്നു പുലര്‍ച്ചെയാണ് പിടിയിലായത്.

Published On:Feb 15, 2020 | 9:21 am

തൃശൂര്‍: കണ്ണന്‍കുഴിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയില്‍. അതിരിപ്പിള്ളി സ്വദേശി ഗിരീഷാണ് ഇന്നു പുലര്‍ച്ചെ പിടിയിലായത്. കണ്ണന്‍കുഴി താളത്തുപറമ്പില്‍ പ്രദീപ്(39) ആണ് വെട്ടേറ്റുമരിച്ചത്.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ കണ്ണന്‍കുഴി പാലത്തിനുസമീപത്തുവച്ചാണ് പ്രദീപിന് വെട്ടേറ്റത്. അതിരപ്പിള്ളി പ്ലാന്റേഷനിലെ താത്കാലിക തൊഴിലാളിയും കണ്ണന്‍കുഴി ജലനിധിയുടെ പമ്പ് ഓപ്പറേറ്ററുമായ പ്രദീപ് രാത്രി ജലനിധിയുടെ മോട്ടോര്‍ ഓഫ് ചെയ്യാന്‍ പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നു കരുതുന്നു.
കഴിഞ്ഞ ദിവസം ഗിരീഷും പ്രദീപും തമ്മില്‍ കണ്ണന്‍കുഴിയില്‍വച്ച് വഴക്കുണ്ടായതായി പറയുന്നു. വഴക്ക് കയ്യാങ്കളിയിലെത്തിയപ്പോള്‍ നാട്ടുകാര്‍ പിടിച്ചുമാറ്റി. പ്രശ്‌നം തീര്‍ക്കാന്‍ ഇരുവരെയും അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    7 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    9 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    11 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    11 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    11 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    11 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    11 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    12 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    12 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി