Monday, December 9th, 2019

കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍

നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍.

Published On:Jul 11, 2019 | 9:21 am

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് രണ്ട് കുപ്രസിദ്ധ കവര്‍ച്ചക്കാര്‍ പിടിയില്‍. ധൂം സിംഗ്, വസീം എന്നിവരെയാണ് ഡല്‍ഹി പോലീസിലെ സ്‌പെഷല്‍ സെല്‍ പിടികൂടിയത്. ഗാസിപൂര്‍ മാന്‍ഡിയില്‍ നടന്ന വെടിവെപ്പിന് ശേഷമാണ് ഇരുവരെയും കീഴടക്കിയത്.
ധൂം സിംഗ് ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ അഭിനഗറിലും വസീം മീററ്റിലെ ഹാപുര്‍ റോഡിലെ ആഷിയാന കോളനിയിലുമാണ് താമസിക്കുന്നത്. ഗാസിപൂര്‍ മാന്‍ഡിയില്‍ ധൂം സിംഗും വസീമും ഉണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും വളഞ്ഞ് പിടിക്കുകയായിരുന്നു.
സ്‌കൂട്ടറിലെത്തിയ ഇരുവരെയും ഇടനിലക്കാരന്‍ കാണിച്ചു കൊടുക്കുകയും തുടര്‍ന്ന് കീഴടങ്ങാന്‍ പോലീസ,്് ആവശ്യപ്പെട്ടെങ്കിലും മോഷ്ടാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മോഷ്ടാക്കളുടെ വെടിവെപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ കരംബീറിനും ഹെഡ് കോണ്‍സ്റ്റബിള്‍ ആദേശ് കുമാറിനും വെടിയേറ്റെങ്കിലും ഇരുവരും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നു.
പോലീസ് നടത്തിയ വെടിവെപ്പില്‍ ധൂം സിംഗിന്റെ കൈക്കും കാലിനും പരിക്കേറ്റു. കഴിഞ്ഞ ഫെബ്രുവരി 21ന് അക്ഷര്‍ധാം മന്ദറിന് സമീപം നടത്തിയ മോഷണക്കേസില്‍ ധൂം സിംഗും കൂട്ടാളികളും പ്രതികളാണ്. ഡല്‍ഹിയില്‍ നടന്ന മൂന്ന് മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണ്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു: അമിത് ഷാ

  • 2
    9 hours ago

    നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും

  • 3
    11 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 4
    11 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 5
    11 hours ago

    എല്ലാ സമയത്തും ക്ഷമിക്കാനാകില്ല: ഷെയ്ന്‍ നിഗം

  • 6
    11 hours ago

    കണ്ണൂരിലെത്തിയ മുഖ്യമന്ത്രി കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയില്ല: ബിഷപ്പ് ഞറളക്കാട്ട്

  • 7
    11 hours ago

    കര്‍ണാടകയില്‍ ബിജെപി തന്നെ

  • 8
    11 hours ago

    ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി

  • 9
    11 hours ago

    കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി