Wednesday, May 27th, 2020

യുപി സ്വദേശിയായ കമ്പിളി പ്പുതപ്പ് വില്‍പനക്കാരന്‍ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

കൊല്ലം: കൊട്ടാരക്കരയില്‍ യുപി സ്വദേശിയായ കമ്പിളി പ്പുതപ്പ് വില്‍പനക്കാരന്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പ്രതി അലിഗഢ് സ്വദേശി നൂര്‍ മുഹമ്മദി(26)നെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. കൊട്ടാരക്കരയിലെ വെട്ടിക്കവലയിലായിരുന്നു സംഭവം. നൂര്‍ മുഹമ്മദും മറ്റൊരാളും യുവതിയുടെ വീട്ടിലെത്തി പുതപ്പ് വില്‍ക്കാന്‍ ശ്രമിച്ചു. 2 മാസം ഗര്‍ഭിണിയായ യുവതി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചുചോദിച്ച ശേഷം പുതപ്പ് വേണ്ടെന്നു യുവതി പറഞ്ഞു. കതകു ചാരി ഉള്ളിലേക്ക് പോയ യുവതിയുടെ പിന്നാലെ നൂര്‍ … Continue reading "യുപി സ്വദേശിയായ കമ്പിളി പ്പുതപ്പ് വില്‍പനക്കാരന്‍ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി"

Published On:Apr 16, 2019 | 8:00 am

കൊല്ലം: കൊട്ടാരക്കരയില്‍ യുപി സ്വദേശിയായ കമ്പിളി പ്പുതപ്പ് വില്‍പനക്കാരന്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പ്രതി അലിഗഢ് സ്വദേശി നൂര്‍ മുഹമ്മദി(26)നെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. കൊട്ടാരക്കരയിലെ വെട്ടിക്കവലയിലായിരുന്നു സംഭവം. നൂര്‍ മുഹമ്മദും മറ്റൊരാളും യുവതിയുടെ വീട്ടിലെത്തി പുതപ്പ് വില്‍ക്കാന്‍ ശ്രമിച്ചു. 2 മാസം ഗര്‍ഭിണിയായ യുവതി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചുചോദിച്ച ശേഷം പുതപ്പ് വേണ്ടെന്നു യുവതി പറഞ്ഞു. കതകു ചാരി ഉള്ളിലേക്ക് പോയ യുവതിയുടെ പിന്നാലെ നൂര്‍ മുഹമ്മദ് വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി സ്ഥലംവിടുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ആളെ വീട്ടുപരിസരത്ത് നിന്നും നാട്ടുകാര്‍ പിടികൂടി. ഇയാളുടെ സഹായത്തോടെ പോലീസ് നൂര്‍ മുഹമ്മദിനെ കുരുക്കുകയായിരുന്നു. സംഭവത്തില്‍ ഭയചകിതയായ യുവതി പോലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞു വീണു. യുവതിയെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്