Wednesday, May 27th, 2020

വിദ്യാഭ്യാസ സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി അറസ്റ്റില്‍

ആലപ്പുഴ: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നും 52 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. സ്ഥാപനത്തിലെ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന, ആശ്രമം വാര്‍ഡില്‍ വാടകക്ക് താമസിക്കുന്ന നിമ്മി ആന്റണിയെയാണ്(32) നോര്‍ത്ത് ആലപ്പുഴ പോലീസ് പിടികൂടിയത്. ഭര്‍ത്താവും രണ്ടാം പ്രതിയുമായ ആന്റണി റെനോള്‍ഡ് ഒളിവിലാണ്. 2017 മേയിലാണ് ഉടമ സംഗീത് ചക്രപാണി ലോക്കല്‍ പോലീസിനും തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജിക്കും പരാതി നല്‍കിയത്. സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്ന നിമ്മി ഫീസിന്റെ കണക്കില്‍ തിരിമറി കാണിച്ച് പണം തട്ടിയിരുന്നു. സ്ഥാപനം … Continue reading "വിദ്യാഭ്യാസ സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി അറസ്റ്റില്‍"

Published On:Apr 13, 2019 | 8:00 am

ആലപ്പുഴ: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നും 52 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. സ്ഥാപനത്തിലെ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന, ആശ്രമം വാര്‍ഡില്‍ വാടകക്ക് താമസിക്കുന്ന നിമ്മി ആന്റണിയെയാണ്(32) നോര്‍ത്ത് ആലപ്പുഴ പോലീസ് പിടികൂടിയത്. ഭര്‍ത്താവും രണ്ടാം പ്രതിയുമായ ആന്റണി റെനോള്‍ഡ് ഒളിവിലാണ്. 2017 മേയിലാണ് ഉടമ സംഗീത് ചക്രപാണി ലോക്കല്‍ പോലീസിനും തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജിക്കും പരാതി നല്‍കിയത്. സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്ന നിമ്മി ഫീസിന്റെ കണക്കില്‍ തിരിമറി കാണിച്ച് പണം തട്ടിയിരുന്നു. സ്ഥാപനം ഉടമയുടെ വിശ്വസ്തനായി നിന്ന് ആന്റണി നടത്തിപ്പ് ഉത്തരവാദിത്തം ഏറ്റെടുത്തു. തട്ടിപ്പു പിടിക്കപ്പെട്ടതോടെ രണ്ടു പേരും ഒളിവില്‍ പോകുകയായിരുന്നു. ഒളിവിലിരുന്നുകൊണ്ട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളി. പിന്നീട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം വീണ്ടും തള്ളുകയും ഉടന്‍ കീഴടങ്ങണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തതിനെ തുടര്‍ന്നാണ് നിമ്മി പിടിലാവുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്