Sunday, October 25th, 2020

പീഡനാരോപണം: അനുരാഗ് കാശ്യപിനെ പിന്തുണച്ച് മുന്‍ ഭാര്യമാരും പ്രമുഖ നടിമാരും രംഗത്ത്; പായല്‍ പരാതി നല്‍കി

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരേ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ അനുരാഗിനെ പിന്തുണച്ച് മുന്‍ ഭാര്യമാരും പ്രമുഖ നടിമാരും രംഗത്ത്. ആദ്യ ഭാര്യയും സിനിമാ എഡിറ്ററുമായ ആരതി ബജാജ്, രണ്ടാം ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ കല്‍ക്കി കൊച്ച്‌ലിന്‍, നടിമാരായ തപ്‌സി പന്നു, രാധിക ആപ്‌തെ, സൈയാമി ഖേര്‍ എന്നിവരാണ് ഇതുവരെ അനുരാഗിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഇത് വെറും ആരോപണമാണെന്നാണ് ആരതി ബജാജ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചത്. സ്ത്രീ സമത്വത്തിനായി വാദിക്കുന്നയാളാണ് താങ്കളെന്നും തങ്ങളുടെ മകളിലൂടെ അത് താന്‍ ആദ്യമായി … Continue reading "പീഡനാരോപണം: അനുരാഗ് കാശ്യപിനെ പിന്തുണച്ച് മുന്‍ ഭാര്യമാരും പ്രമുഖ നടിമാരും രംഗത്ത്; പായല്‍ പരാതി നല്‍കി"

Published On:Sep 23, 2020 | 3:53 pm

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരേ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ അനുരാഗിനെ പിന്തുണച്ച് മുന്‍ ഭാര്യമാരും പ്രമുഖ നടിമാരും രംഗത്ത്. ആദ്യ ഭാര്യയും സിനിമാ എഡിറ്ററുമായ ആരതി ബജാജ്, രണ്ടാം ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ കല്‍ക്കി കൊച്ച്‌ലിന്‍, നടിമാരായ തപ്‌സി പന്നു, രാധിക ആപ്‌തെ, സൈയാമി ഖേര്‍ എന്നിവരാണ് ഇതുവരെ അനുരാഗിനെ പിന്തുണച്ച് രംഗത്തെത്തിയത്.
ഇത് വെറും ആരോപണമാണെന്നാണ് ആരതി ബജാജ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചത്. സ്ത്രീ സമത്വത്തിനായി വാദിക്കുന്നയാളാണ് താങ്കളെന്നും തങ്ങളുടെ മകളിലൂടെ അത് താന്‍ ആദ്യമായി കണ്ടെന്നും അവര്‍ കുറിച്ചു. ശബ്ദം ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ്. ഇങ്ങനെ ഒരവസ്ഥയിലൂടെ താങ്കള്‍ക്ക് കടന്നു പോകേണ്ടി വന്നതില്‍ ദുഖമുണ്ട്. ഇനിയും ശബ്ദമുയര്‍ത്തണമെന്നും ആരതി ബജാജ് കുറിച്ചു.
വ്യക്തിപരമായ ജീവിതത്തിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് വേണ്ടി നിലകൊണ്ടയാളാണ് താങ്കളെന്ന് കല്‍ക്കി പറയുന്നു. ‘നമ്മള്‍ വിവാഹമോചിതരായതിനു ശേഷവും വിവാഹം കഴിക്കുന്നതിനു മുന്‍പും എനിക്കു വേണ്ടി നിലകൊണ്ടയാളാണ് താങ്കള്‍. താങ്കളുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ച് കരുത്തനായിരിക്കുക.’- കല്‍ക്കി കുറിച്ചു.
തനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റാണ് അനുരാഗെന്ന് തപ്‌സി കുറിച്ചു. ‘താങ്കള്‍ എന്നെ എപ്പോഴും തുല്യമായേ കണ്ടിട്ടുള്ളൂ. താങ്കളുടെ സാന്നിധ്യത്തില്‍ ഞാന്‍ സുരക്ഷ അനുഭവിക്കുന്നു.’- രാധിക ആപ്‌തേ കുറിച്ചു. ചോക്ക്ഡ് എന്ന സിനിമയെപ്പറ്റി സംസാരിക്കാന്‍ തന്നെ അനുരാഗ് വീട്ടിലേക്ക് ക്ഷണിച്ചു എന്നും ഉടന്‍ തന്നെ താന്‍ മാതാപിതക്കള്‍ക്കൊപ്പമാണ് കഴിയുന്നത്, പേടിക്കേണ്ടെന്ന് പറഞ്ഞു എന്നും സൈയാമി ഖേര്‍ പറയുന്നു. ചോക്ക്ഡ് റിലീസായത് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ആ സമയത്തിനിടയില്‍ താങ്കളെ ഞാന്‍ നന്നായി അറിഞ്ഞു. സുഹൃത്തും വഴികാട്ടിയുമായി എന്നും സൈയാമി കുറിച്ചു. കഴിഞ്ഞ ദിവസമാണ് സംവിധായകന് എതിരെ ആരോപണവുമായി നടി പായല്‍ ഘോഷ് രംഗത്തെത്തിയത്. എന്നാല്‍ തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണിതെന്നും അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നുമാണ് അനുരാഗ് ഈ ആരോപണങ്ങളോട് പ്രതികരിച്ചത്. വിഷയത്തില്‍ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷയും പ്രതികരണവുമായി രംഗത്തെത്തി. ഇതുവരെ ഇക്കാര്യത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പരാതിക്കായി കാത്തിരിക്കുകയാണെന്നുമാണ് രേഖ ശര്‍മ പറഞ്ഞത്.

LIVE NEWS - ONLINE

 • 1
  9 hours ago

  വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

 • 2
  12 hours ago

  ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

 • 3
  13 hours ago

  ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

 • 4
  13 hours ago

  കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

 • 5
  14 hours ago

  പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

 • 6
  14 hours ago

  രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

 • 7
  1 day ago

  സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 • 8
  1 day ago

  ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

 • 9
  1 day ago

  കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം