Monday, January 27th, 2020

അയ്യേ…!!; അനുപം ഖേറിൻറെ കേന്ദ്ര സര്‍ക്കാർ ന്യായീകരണത്തെ പരിഹസിച്ച് പാര്‍വതി

കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് അനുപം ഖേര്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു

Published On:Jan 12, 2020 | 3:52 pm

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിട്ടുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ പ്രതിഷേധ പരിപാടിയിലും മറ്റും പാര്‍വതി പങ്കെടുത്തിരുന്നു. ഇപ്പോഴിതാ പൗരത്വ നിയമ ഭേദഗതി അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തു വന്ന മുതിര്‍ന്ന് ബോളിവുഡ് നടന്‍ അനുപം ഖേറിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പാര്‍വതി.

കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് അനുപം ഖേര്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് പങ്കുവെച്ച് ‘അയ്യേ!!’ എന്നാണ് പാര്‍വതി പ്രതികരിച്ചത്. ചില ആളുകള്‍ രാജ്യത്തിന്റെ സമഗ്രതയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് വീഡിയോയില്‍ അനുപം പറഞ്ഞത്. സര്‍ക്കാരിന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്താന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുകയാണെന്നും ഇത് നാം അനുദിച്ചു കൊടുക്കരുതെന്നും അനുപം വീഡിയോയില്‍ പറയുന്നുണ്ട്.

മുംബൈയിലെ പ്രതിഷേധ വേദിയില്‍ നിന്നുള്ള പാര്‍വതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധിക്കാന്‍ മാത്രമല്ല വേണ്ടിവന്നാല്‍ തെരുവിലിറങ്ങി സമരം ചെയ്യാനും തനിക്കറിയാമെന്ന് തെളിയിച്ച താരത്തെ പിന്തുണച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

  • 2
    7 hours ago

    തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

  • 3
    7 hours ago

    83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

  • 4
    10 hours ago

    ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

  • 5
    10 hours ago

    അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 6
    11 hours ago

    കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

  • 7
    12 hours ago

    മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

  • 8
    12 hours ago

    സ്വര്‍ണ വില കുതിക്കുന്നു

  • 9
    12 hours ago

    കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍