Wednesday, February 26th, 2020

പേരാവൂരിൽ നിന്നും സിനിമയുടെ ലോകത്തേക്കൊരു യുവ സംവിധായകൻ;പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘അനുഗ്രഹീതൻ ആന്റണി’ റിലീസിനൊരുങ്ങുന്നു

സണ്ണി വെയിനിനെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ കോണ്‍സപ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി

Published On:Feb 14, 2020 | 2:00 pm

സണ്ണി വെയിനിനെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ കോണ്‍സപ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി. സണ്ണിവെയ്‌നും സുരാജ് വെഞ്ഞാറുമൂടും ബൈജുവും ഉള്ളതാണ് പോസ്റ്റര്‍.

കണ്ണൂർ പേരാവൂർ സ്വദേശിയാണ് ചിത്രത്തിൻറെ സംവിധായകൻ പ്രിൻസ് ജോയ്.

Image may contain: 1 person, smiling, standing, car and outdoor

നേരത്തെ ചിത്രത്തിലെ കാമിനി എന്ന ഗാനം വൈറലായിരുന്നു.കെ.എസ് ഹരിശങ്കര്‍ പാടിയിരിക്കുന്ന ഗാനത്തിന്റെ സംഗീതം അരുണ്‍ മുരളീധരനും വരികള്‍ മനു മഞ്ജിത്തുമാണ്.

എം.ഷിജിത്ത് നിര്‍മിക്കുന്ന ചിത്രത്തില്‍ 96 ഫെയിം ഗൗരി കിഷനാണ് നായിക. ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.

സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുെ പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.

സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    12 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    14 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    14 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    14 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    14 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    15 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    15 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി