Saturday, May 30th, 2020

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

നിര്‍മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചത് നിയമപരമായി പരിശോധിക്കും.

Published On:Jun 21, 2019 | 10:48 am

കൊച്ചി: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഏത് സാഹചര്യത്തിലാണ് ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചത്, നിയമപരമല്ലാത്ത കാരണങ്ങളുണ്ടോ, നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായോ, രാഷ്ട്രീയ സമ്മര്‍ദങ്ങളാണോ അനുമതി നിഷേധിക്കാന്‍ ഇടയാക്കിയത് തുടങ്ങിയ കാര്യങ്ങളാണ് ഹൈക്കോടതി പരിശോധിക്കുക. നിര്‍മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചത് നിയമപരമായി പരിശോധിക്കണമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി നടപടി.
ആന്തൂര്‍ നഗരസഭ പരിധിയില്‍ ഓഡിറ്റോറിയത്തിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകിയതില്‍ മനംനൊന്താണ് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത്. പാര്‍ഥാ ബില്‍ഡേഴ്‌സ് എം.ഡിയും നൈജീരിയയില്‍ പ്രവാസിയുമായ ചിറക്കല്‍ അരയമ്പേത്ത് സരസ്വതി വിലാസം യു.പി സ്‌കൂളിന് സമീപം പാറയില്‍ ഹൗസില്‍ സാജനാണ് (48) കഴിഞ്ഞ ചൊവ്വാഴ്ച തൂങ്ങി മരിച്ചത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. ആന്തൂര്‍ നഗരസഭ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരായ ടി. അഗസ്റ്റിന്‍, ബി. സുധീര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
ആന്തൂര്‍ നഗരസഭയിലെ ബക്കളത്ത് സാജന്‍ 15 കോടിയോളം രൂപ മുടക്കി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് ആവശ്യമായ രേഖകള്‍ നഗരസഭയില്‍ നിന്ന് ലഭിച്ചിരുന്നില്ല. നാലു മാസമായി നിരന്തരം നഗരസഭ അധികൃതരെ സമീപിച്ചിട്ടും ലഭിക്കാത്തതിനാല്‍ സാജന്‍ മനഃപ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
മുഴുവന്‍ സമ്പാദ്യവും മുടക്കിയാണ് സ്വപ്നപദ്ധതിയായ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചത്. നിര്‍മാണത്തില്‍ അപാകത ആരോപിച്ച് ഏതാനും മാസം മുമ്പ് നഗരസഭ നോട്ടീസ് നല്‍കി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കാര്യമായ അപാകത കണ്ടെത്താനായില്ല. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായിട്ടും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റും നഗരസഭ നല്‍കിയില്ല. നഗരസഭക്ക് നല്‍കിയ പ്ലാന്‍ പ്രകാരമല്ല നിര്‍മാണം എന്ന് പറഞ്ഞാണ് ഇവ നിഷേധിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

 

LIVE NEWS - ONLINE

 • 1
  5 days ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  5 days ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  5 days ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  5 days ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  5 days ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  5 days ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  5 days ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  5 days ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  6 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്