Monday, September 21st, 2020

ആമസോൺ ഡിജിറ്റൽ വോയ്സ് അസിസ്റ്റന്റ് സേവനത്തിന് ശബ്ദം നൽകാൻ അമിതാബ് ബച്ചൻ

ഹിന്ദിയിലായിരിക്കും ബച്ചന്റെ ശബ്ദം കേൾക്കാൻ കഴിയുക

Published On:Sep 16, 2020 | 3:01 pm

ആമസോണിന്റെ ഡിജിറ്റൽ വോയ്സ് അസിസ്റ്റന്റ് സേവനത്തിന് ശബ്ദം നൽകാൻ അമിതാബ് ബച്ചൻ. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം അലക്‌സയ്ക്ക് ശബ്ദം നൽകുന്നത്. ഹിന്ദിയിലായിരിക്കും ബച്ചന്റെ ശബ്ദം കേൾക്കാൻ കഴിയുക. തമാശകൾ, കാലാവസ്ഥ, നിർദേശങ്ങൾ, ഉറുദു കവിതകൾ, പ്രചോദനദായകമായ ഉദ്ധരണികൾ എന്നിവ അമിതാബ് ബച്ചന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിയും. അടുത്ത വർഷം മുതലാണ് അമിതാബ് ബച്ചന്റെ ശബ്ദം അലക്സയിൽ ലഭ്യമാവുക.  അമിതാബ് ബച്ചന്റെ ശബ്ദം എങ്ങനെയുണ്ടെന്ന് കേട്ടറിയാൻ അലക്സയുള്ള ഉപകരണത്തോട് ‘Alexa, say hello to Mr. Amitabh Bachchan.’ എന്ന് പറഞ്ഞാൽ മതി.

 

LIVE NEWS - ONLINE

  • 1
    51 mins ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    2 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    2 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    2 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    2 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    2 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    3 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    3 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    3 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍