Monday, September 21st, 2020

മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു: അമിത് ഷാ

എന്തിനാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഈ രാജ്യത്ത് പ്രത്യേക പരിഗണന നല്‍കുന്നത്.

Published On:Dec 9, 2019 | 4:40 pm

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസ് ആണെന്ന് അമിത് ഷാ ആരോപിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ ബില്‍ എന്തുകൊണ്ട് ആവശ്യമാണെന്ന് ഞാന്‍ പറയാം. കോണ്‍ഗ്രസ് ഈ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചതുകൊണ്ടാണ് ഇത് ആവശ്യമായി വന്നത്. മത ന്യുനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 1950ല്‍ നെഹ്‌റു-ലിയാഖത്ത് ഉടമ്പടി ഒപ്പു വെച്ചു. ഈ ഉടമ്പടി ഇന്ത്യയില്‍ പൂര്‍ണമായും നടപ്പിലാക്കിയപ്പോള്‍ അത് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും നടപ്പിലാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട് ഇത് പാക്കിസ്ഥാനും നടപ്പാക്കി. പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കള്‍, പാഴ്‌സികള്‍, സിഖുകാര്‍, ജൈനന്‍മാര്‍, ബുദ്ധന്‍മാര്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കാനുള്ള ബുദ്ധിപൂര്‍വമായ തരംതിരിക്കലായിരുന്നു അത്. നിയമത്തിന് മുമ്പിലെ സമത്വം വിഭാവനം ചെയ്യുന്ന ആര്‍ട്ടിക്കള്‍ 14നെ ഈ ബില്‍ ലംഘിക്കുന്നുവെങ്കില്‍ എന്തിനാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഈ രാജ്യത്ത് പ്രത്യേക പരിഗണന നല്‍കുന്നതെന്നും അമിത് ഷാ ചോദിച്ചു.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം ലഭിക്കല്‍ എളുപ്പമാക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും ബില്‍ ഭരണഘടനാ ലംഘനമാണന്നും പ്രതിപക്ഷം ആരോപിക്കുന്നു. ബില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ വിവേചനം സൃഷ്ടിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.
മൂന്ന് രാഷ്ട്രങ്ങളും മുസ്‌ലിം രാഷ്ട്രങ്ങളായതു മുതല്‍ മുസ്‌ലിം ഇതരരായവര്‍ക്ക് വേഗത്തില്‍ പൗരത്വത്തിനുള്ള വ്യവസ്ഥ ഉചിതമായ തരം തിരിക്കലാണെന്നും മുസ്‌ലിംകളെ ബുദ്ധിമുട്ടിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളെ പൗരത്വത്തിന് അപേക്ഷിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കുമെന്ന ആരോപണം അമിത് ഷാ നിഷേധിച്ചു.

 

LIVE NEWS - ONLINE

 • 1
  7 hours ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  7 hours ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  7 hours ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  8 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  8 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  8 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  8 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  8 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  9 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍