Wednesday, May 27th, 2020

ശബരിമല വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് അമിത് ഷാ

ശബരിമലയുടെ വിശുദ്ധി തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിച്ചു. കോടതി വിധിയുടെ മറവില്‍ ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടു

Published On:Apr 16, 2019 | 8:05 pm

തൃശൂര്‍: ശബരിമല വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും അമിത് ഷാ പറഞ്ഞു. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ശബരിമലയുടെ വിശുദ്ധി തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിച്ചു. കോടതി വിധിയുടെ മറവില്‍ ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടു. നിരവധി കോടതി വിധികള്‍ നടപ്പാകാതെ കിടക്കുമ്പോള്‍ എന്തിന് സര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കാന്‍ തിടുക്കപ്പെട്ടതെന്നും അമിത് ഷാ ചോദിച്ചു. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കുമെന്നു ബിജെപി പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയുടെ പരിശുദ്ധി തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഏത് തരത്തിലുള്ള പ്രക്ഷോഭങ്ങളും ബിജെപി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്