Tuesday, May 26th, 2020

ആമിന കൊലപാതകം ; പ്രതിയായ 16 വയസുകാരനെ കുടുക്കിയത് ഷര്‍ട്ടിലെ ബട്ടണ്‍

കുട്ടികളുടെ വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന തരം ബട്ടണ്‍ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്.

Published On:Jun 20, 2018 | 11:30 am

വടകര: തനിച്ചു താമസിച്ചിരുന്ന മധ്യവയസ്‌കയുടെ കൊലപാതകം ഏറെ ഞെട്ടലോടെയാണ് ജനം കണ്ടത്. പ്രതിയിലേക്ക് പൊലീസിനെ നയിച്ചതാകട്ടെ സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഷര്‍ട്ടിലെ ബട്ടണും. 16 വയസ് മാത്രമുള്ള പയ്യനാണ് സംഭവത്തില്‍ പോലീസ് പിടിയിലായത്.
കൊലപാതകത്തില്‍ സിനിമയെ വെല്ലുന്ന കഥയാണ് അന്വേഷണത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. കൊല ചെയ്യാനും തെളിവ് നശിപ്പിക്കാനും പയ്യന് പ്രേരണയായത് ആക്ഷന്‍ സിനിമകളിലെ രംഗങ്ങളാണെന്നാണ് പൊലീസ് വെളിപ്പെടുത്തല്‍. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
ആമിനയോട് പണം കടം ചോദിക്കാന്‍ ചെന്നതായിരുന്നു 16കാരന്‍. പണം നല്‍കാത്തതിനെ തുടര്‍ന്ന് പയ്യന്‍ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചതും ആമിന അത് തടയാന്‍ ശ്രമിച്ചതുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് പയ്യന്‍ ആമിനയെ കുത്തുകയായിരുന്നു. മുറിവില്‍ നിന്ന് ചോരവാര്‍ന്നാണ് ആമിനയുടെ മരണം സംഭവിച്ചത്. ആമിനയുടെ തലയിലും മുഖത്തുമായി പതിനഞ്ചോളം മുറിവുകള്‍ ഉണ്ടായിരുന്നു. കൊലക്ക് ശേഷം തെളിവുകള്‍ നശിപ്പിക്കാനും 16കാരന് പ്രേരണയായത് ആക്ഷന്‍ സിനിമകള്‍ തന്നെ.
കത്തി തുണിയില്‍ പൊതിഞ്ഞ് കുറ്റിക്കാട്ടില്‍ കളയുകയും രക്തം പുരണ്ട വസ്ത്രങ്ങള്‍ കത്തിച്ചു കളയുകയും ചെയ്തു. മാത്രമല്ല കൊലപാതകത്തില്‍ തന്നെ സംശയിക്കാതിരിക്കാന്‍ ഒന്നും സംഭവിക്കാത്ത പോലെ ആമിനയുടെ വീടിനു പരിസരത്ത് പല തവണ എത്തുകയും ചെയ്തു. എന്നാല്‍ സംഭവസ്ഥലത്തു നിന്ന് ലഭിച്ച ഷര്‍ട്ടിന്റെ ബട്ടണാണ് 16കാരനെ കുടുക്കിയത്. കുട്ടികളുടെ വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന തരം ബട്ടണ്‍ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്.

 

LIVE NEWS - ONLINE

  • 1
    16 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    19 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    21 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    23 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    1 day ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    1 day ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    1 day ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    1 day ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്