Sunday, November 17th, 2019

മുഖ സൗന്ദര്യത്തിന് ബദാം ഫേസ്പാക്ക്

തൈരില്‍ അല്‍പം ബദാം അരച്ച് അത് മിക്‌സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിക്കാവുന്നതാണ്

Published On:Nov 1, 2019 | 10:40 am

ബദാം സൗന്ദര്യ സംരക്ഷണത്തിന് ഗുണം ചെയ്യുന്നതാണ്. ഇതിനായി ബദാം ഫേസ്പാക്ക് തയ്യാറാക്കാം. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
തൈരില്‍ അല്‍പം ബദാം അരച്ച് അത് മിക്‌സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിക്കാവുന്നതാണ്. ആരോഗ്യമുള്ള ചര്‍മ്മം വര്‍ദ്ധിപ്പിക്കുന്നതിന് തൈരും ബദാമും ഉപയോഗിക്കാവുന്നതാണ്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അല്‍പ സമയം കഴിയുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാവുന്നതാണ്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളും മുഖക്കുരുവും ഇല്ലാതാക്കുന്നതിനും സൗന്ദര്യത്തിനും ഏറ്റവും മികച്ചതാണ് ബദാം പാല്‍ ഫേസ്പാക്ക്. പാലില്‍ ബദാം അരച്ച് മിക്‌സ്‌ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് അറിയാതെ പോവരുത്.
അല്‍പം ബദാം പൊടിച്ച് അത് തേനില്‍ മിക്‌സ ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ ഉണങ്ങിയതിന് ശേഷം കഴുകിക്കളയുക. മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു. ബദാം ഓട്‌സ് ഫേസ്പാക്ക് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ചര്‍മ്മത്തിന്റെ വരള്‍ച്ചയെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാനും മികച്ചത് തന്നെയാണ് ബദാം ഓട്‌സ് ഫേസ്പാക്ക്. ഇതിന് വേണ്ട് ബദാം അരച്ച് അത് ഓട്‌സുമായി മിക്‌സ് ചെയ്ത് മുഖത്ത് തേക്കാന്‍ ശ്രദ്ധിക്കുക.

LIVE NEWS - ONLINE

  • 1
    1 hour ago

    ‘ഒരു രാജ്യം, ഒരു ശമ്പളദിനം’

  • 2
    3 hours ago

    പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  • 3
    14 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 4
    15 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 5
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 6
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 7
    18 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 8
    20 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 9
    20 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല