Friday, September 25th, 2020

പരീക്ഷയെഴുതാന്‍ അനുമതി തേടി അലന്‍ ഷുഹൈബ് ഹൈക്കോടതിയെ സമീപിച്ചു

ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി തരണം എന്നാവശ്യപ്പെട്ടാണ് അലന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്

Published On:Feb 14, 2020 | 12:53 pm

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ് എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി തേടി കേരളാ ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി തരണം എന്നാവശ്യപ്പെട്ടാണ് അലന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം നല്‍കണം. ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം എന്നാണ് അലന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.
അലന് പരീക്ഷയെഴുതുന്നതിന് അനുമതി നല്‍കണമോ എന്ന വിഷയത്തില്‍ കോടതി കേസ് അന്വേഷിക്കുന്ന എന്‍ഐഎ, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്നിവരുടെ നിലപാട് തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തിങ്കളാഴ്ച്ച വിശദമായ സത്യവാങ്മുലം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിന് ശേഷം കോടതി അലന്റെ ഹര്‍ജിയില്‍ വിധി പറയും.

LIVE NEWS - ONLINE

  • 1
    1 hour ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 2
    2 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 3
    3 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 4
    3 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി

  • 5
    3 hours ago

    യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

  • 6
    3 hours ago

    ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

  • 7
    5 hours ago

    കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

  • 8
    5 hours ago

    ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

  • 9
    5 hours ago

    സ്വപ്ന സുരേഷിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും