Thursday, September 24th, 2020

ബാഗ്ദാദിയുടെ സഹോദരി സിറിയയില്‍ പിടിയില്‍

ഇവരുടെ ഭര്‍ത്താവും മരുമകളും ഒപ്പം പിടിയിലായിട്ടുണ്ട്.

Published On:Nov 5, 2019 | 9:43 am

വാഷിംഗ്ടണ്‍: കൊല്ലപ്പെട്ട ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരി സിറിയയില്‍ തുര്‍ക്കി സൈന്യത്തിന്റെ പിടിയിലായി. വടക്കന്‍ സിറിയയിലെ നഗരമായ അസാസില്‍ നിന്ന് ഇന്നലെയാണ് ഇവര്‍ പിടിയിലായത്. തുര്‍ക്കി സൈന്യം അസാസ് നഗരത്തിന് സമീപം നടത്തിയ റെയ്ഡിലാണ് ബാഗ്ദാദിയുടെ സഹോദരിയായ റസ്മിയാ അവാദ് (65) പിടിയിലായത്. ഇവരുടെ ഭര്‍ത്താവും മരുമകളും ഒപ്പം പിടിയിലായിട്ടുണ്ട്. ഇവരെ തുര്‍ക്കി സൈന്യം ചോദ്യം ചെയ്യുകയാണ്. ഇവരുടെ കൂടെ അഞ്ച് കുഞ്ഞുങ്ങളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ബാഗ്ദാദിയുടെ സഹോദരിയെ ചോദ്യം ചെയ്യുന്നതിലൂടെ ഐ.എസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് തുര്‍ക്കി സൈനിക വക്താവ് പറഞ്ഞു. എന്നാല്‍ പിടിയിലായത് ബാഗ്ദാദിയുടെ സഹോദരി തന്നെയാണോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ വാര്‍ത്താ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മാസം വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ അമേരിക്ക നടത്തിയ പ്രത്യേക ഓപ്പറേഷനിടെ പിടിയിലാവുമെന്ന് ഉറപ്പായ ബാഗ്ദാദി ശരീരത്തിലെ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിപ്പിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ടത് ബാഗ്ദാദി തന്നെയാണെന്ന് ഐ.എസ് സ്ഥിരീകരിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    കഞ്ചാവ് വേണ്ട, ഹാഷിഷ് മതി; ദീപികയുടെയും ശ്രദ്ധയുടെയും ചാറ്റുകള്‍ പുറത്ത്

  • 2
    2 hours ago

    കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും

  • 3
    2 hours ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 4
    2 hours ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 5
    3 hours ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 6
    3 hours ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 7
    18 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 8
    19 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

  • 9
    20 hours ago

    ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍