Saturday, May 30th, 2020

കെഎസ്ആര്‍ടിസിയില്‍; നിയമനമില്ല: മന്ത്രി ശശീന്ദ്രന്‍

കെഎസ്ആര്‍ടിസി കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനം

Published On:Jun 29, 2018 | 10:25 am

തിരു: കെഎസ്ആര്‍ടിസിയിലെ നിയമന നിരോധനത്തില്‍നിന്നു പിന്നോട്ടില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. കെഎസ്ആര്‍ടിസി കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണെന്നും കണ്ടക്ടര്‍ തസ്തികയില്‍ അഡൈ്വസ് മെമ്മോ കൈപ്പറ്റിയ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചാല്‍ നിയമപരമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയിലെ നിയമന നിരോധനം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. ഇതോടെ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ 4051 ഉദ്യോഗാര്‍ഥികള്‍ പെരുവഴിയിലായി. കോര്‍പ്പറേഷനിലെ ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലായതിനാലാണ് നിയമന നിരോധനം ഏര്‍പ്പെടുത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാനമായും നിയമനത്തിനു തടസമായി ചൂണ്ടിക്കാട്ടുന്നത്. ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയില്‍ അടുത്തകാലത്തൊന്നും നിയമനത്തിനു സാധ്യതയില്ല. ചെലവും വരവും തമ്മില്‍ 183 കോടി രൂപയുടെ അന്തരമാണ് ഇപ്പോഴുള്ളത്. ബസ് ഒന്നിന് 8.7 ജീവനക്കാരാണുള്ളത്. ഇത് ദേശീയ ശരാശരിയായ 5.5 ആയി കുറക്കാനാണ് സുശീല്‍ഖന്നയുടെ പ്രാഥമിക ശുപാര്‍ശയിലുള്ളത്. സുശീല്‍ഖന്നയുടെ അന്തിമ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ മാത്രമെ ഇനി നിയമനം നടത്താന്‍ കഴിയൂ എന്നാണു സര്‍ക്കാര്‍ നിലപാട്.

 

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്