Sunday, May 31st, 2020

അത്താഴത്തിന് ശേഷം ഇവ ശീലമാക്കൂ

നല്ല ദഹനം നടക്കുന്നതിനും വയറ് ക്ലീനാവുന്നതിനും വളരെയധികം സഹായിക്കുന്നു ഇവയെല്ലാം

Published On:Jun 12, 2019 | 12:31 pm

അത്താഴത്തിന് ശേഷം ഇനി മുതല്‍ ഇവ കഴിച്ചോളൂ. ആരോഗ്യത്തിന് ഗുണങ്ങള്‍ ഒരുപാടുണ്ട്. നല്ല ദഹനം നടക്കുന്നതിനും വയറ് ക്ലീനാവുന്നതിനും വളരെയധികം സഹായിക്കുന്നു ഇവയെല്ലാം. ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനും അതിനെ പിടിച്ച് കെട്ടുന്നതിനും സഹായിക്കുന്നുണ്ട്. അത്താഴത്തിന് ശേഷം ഇവ കഴിച്ചോളൂ.
* തേന്‍ നാരങ്ങ വെള്ളം
നല്ല ദഹനത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തേന്‍ നാരങ്ങ വെള്ളം. നാരങ്ങാ നീരില്‍ അല്‍പം തേന്‍ ചാലിച്ച് ഭക്ഷണ ശേഷം കഴിയ്ക്കുക. ഇത് ദഹനപ്രശ്നത്തെ മാത്രമല്ല ഇല്ലാതാക്കുന്നത് വയറിന്റെ പല തരത്തിലുള്ള പ്രശ്നങ്ങളേയും ചെറുക്കുന്നു. ഏത് ആരോഗ്യപ്രതിസന്ധിക്കും പരിഹാരം കാണുന്നതിനും ടോക്‌സിനെ പുറന്തള്ളുന്നതിനും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
* കറ്റാര്‍വാഴ
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ എന്തുകൊണ്ടും ആരോഗ്യം സംരക്ഷിക്കുന്ന ഒന്നാണ്. അത്താഴശേഷം അല്‍പം കറ്റാര്‍ വാഴ ജ്യൂസ് കഴിയ്ക്കുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കും. ഇത് ദഹനത്തെ ത്വരിത ഗതിയിലാക്കുകയും ആരോഗ്യസംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്നു.
* നാരങ്ങ വെള്ളം
വെറും നാരങ്ങ വെള്ളം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. തേന്‍ ഉപയോഗിക്കാതെ നാരങ്ങാ വെള്ളം ഉപ്പിട്ട് കുടിയ്ക്കുന്നതും ഉത്തമമാണ്. അത്താഴശേഷം ഇത് ശീലമാക്കുക. പല ആരോഗ്യ പ്രതിസന്ധിക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഒരിക്കലും ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയിക്കേണ്ടതില്ല.
* പെരുഞ്ചീരകം
പെരുഞ്ചീരകത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പെരുഞ്ചീരകം നോണ്‍വെജ് ഭക്ഷണങ്ങള്‍ക്ക് രുചി കൂട്ടാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ അത് മാത്രമല്ല ഇതിന്റെ പ്രത്യേകത. അത്താഴ ശേഷം കുറച്ച് പെരുഞ്ചീരകം കഴിയ്ക്കുന്നത് ദഹനത്തേയും ഉറക്കത്തേയും സഹായിക്കും.
* പുതിനയില ചട്‌നി
ചട്‌നി ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അത് എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. അത്താഴത്തിനോടൊപ്പം ചട്നി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പുതിനയിലയും മല്ലിയിലയും ഉള്‍പ്പെടുത്തിയുള്ള ചട്നിയാണെങ്കില്‍ ഇത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. ദഹനം ഉഷാറാക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    16 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    18 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    18 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌