Sunday, May 31st, 2020

ഒടുവില്‍ ആഫ്രിക്കന്‍ മോചനം

          ഒടുവില്‍ സുനിലിന് ആഫ്രിക്കയില്‍ ജയില്‍ മോചനം. പശ്ചിമ ആഫ്രിക്കയിലെ ടോഗോയില്‍ ജയിലിലായിരുന്ന മലയാളി ക്യാപ്റ്റന്‍ സുനില്‍ ജെയിംസിനെയാണ് വിട്ടയച്ചത്. കടല്‍ക്കൊള്ളക്കാരെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് സുനില്‍ ജെയിംസിനെ ടോഗോ ജയിലിലാക്കിയത്. ജയിലിലുണ്ടായിരുന്ന വിജയന്‍ എന്ന നാവികനെയും വിട്ടയക്കും. ഇരുവരും വൈകീട്ട് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആഫ്രിക്കയുടെ പടിഞ്ഞാറന്‍ മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് സുനില്‍ ക്യാപ്റ്റനായ ‘എം.വി. ഓഷ്യന്‍ സെഞ്ചൂറിയന്‍’ എന്ന ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായത്. അവര്‍ സുനിലിനെയും സംഘത്തെയും ബന്ദികളാക്കി … Continue reading "ഒടുവില്‍ ആഫ്രിക്കന്‍ മോചനം"

Published On:Dec 19, 2013 | 12:18 pm

Sunil James Full

 

 

 

 

 

ഒടുവില്‍ സുനിലിന് ആഫ്രിക്കയില്‍ ജയില്‍ മോചനം. പശ്ചിമ ആഫ്രിക്കയിലെ ടോഗോയില്‍ ജയിലിലായിരുന്ന മലയാളി ക്യാപ്റ്റന്‍ സുനില്‍ ജെയിംസിനെയാണ് വിട്ടയച്ചത്. കടല്‍ക്കൊള്ളക്കാരെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് സുനില്‍ ജെയിംസിനെ ടോഗോ ജയിലിലാക്കിയത്. ജയിലിലുണ്ടായിരുന്ന വിജയന്‍ എന്ന നാവികനെയും വിട്ടയക്കും. ഇരുവരും വൈകീട്ട് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ആഫ്രിക്കയുടെ പടിഞ്ഞാറന്‍ മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് സുനില്‍ ക്യാപ്റ്റനായ ‘എം.വി. ഓഷ്യന്‍ സെഞ്ചൂറിയന്‍’ എന്ന ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായത്. അവര്‍ സുനിലിനെയും സംഘത്തെയും ബന്ദികളാക്കി സാധനങ്ങള്‍ കൊള്ളയടിച്ചു. രണ്ടുദിവസത്തിനുശേഷം കപ്പല്‍ ടോഗോയിലെ ലോമില്‍ അടുപ്പിച്ചു. കപ്പല്‍ ഉടമകളുടെ നിര്‍ദേശപ്രകാരം അനുമതിയോടെയാണ് കപ്പല്‍ അടുപ്പിച്ചത്. എന്നിട്ടും കടല്‍കൊള്ളക്കാരെ സഹായിച്ചുവെന്ന കുറ്റം ചുമത്തി സുനില്‍ ഉള്‍പ്പെടെ 38 ജീവനക്കാരെയും തടവിലാക്കുകയാണുണ്ടായത്.
എന്നാല്‍ ഇതിനിടെ സുനിലിന്റെ 11 മാസം പ്രായമുള്ള കുട്ടി സെപ്റ്റിസീമിയ ബാധിച്ച് മരിച്ചു. കുട്ടിയുടെ മൃതദേഹം സുനിലിന് കാണാനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സുനിലിന്റെ മോചനത്തിനായി ഭാര്യ അദിതിയും സഹോദരി ആല്‍വിയും പ്രധാനമന്ത്രിയെ കണ്ട് പരാതി നല്‍കിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    11 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    12 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    12 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌