Friday, April 3rd, 2020

സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ യുവാക്കളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍

പരിസ്ഥിതിക്കിണങ്ങിയ സാഹസിക ടൂറിസത്തിന് പ്രാധാന്യം നല്‍കി യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്ന പദ്ധതികളാണ് ഡി ടി പി സിയുടെ നേതൃത്വത്തില്‍ സാഹസിക അക്കാദമി നടപ്പാക്കുന്നത്.

Published On:Jan 19, 2019 | 1:47 pm

കണ്ണൂര്‍: ജില്ലയില്‍ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. പരിസ്ഥിതിക്കിണങ്ങിയ സാഹസിക ടൂറിസത്തിന് പ്രാധാന്യം നല്‍കി യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്ന പദ്ധതികളാണ് ഡി ടി പി സിയുടെ നേതൃത്വത്തില്‍ സാഹസിക അക്കാദമി നടപ്പാക്കുന്നത്.
ആദ്യകാലത്തു പയ്യാമ്പലം ബീച്ച്, മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച്, സെന്റ് ആഞ്ചലസ് കോട്ട എന്നിവയില്‍ മാത്രം ഒതുങ്ങിയതാണ് സാഹസിക വിനോദങ്ങള്‍. സാഹസിക വിനോദോപകരണങ്ങള്‍ ഒരുക്കിയതോടെ കേന്ദ്രങ്ങളില്‍ വന്‍തോതില്‍ സഞ്ചാരികളുടെ വര്‍ദ്ധനവാണുള്ളതെന്നു ഡി ടി പി സി അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ സാഹസിക വിനോദത്തിന്റെ ഭാഗമായി എല്ലാ പ്രായക്കാര്‍ക്കും സാഹസികാനുഭവങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. ധര്‍മടം, കാട്ടാമ്പള്ളി, പാലക്കയംതട്ട് എന്നിവിടങ്ങളിലാണ് നിലവില്‍ സാഹസിക വിനോദങ്ങളുള്ളത്. പയ്യാമ്പലം ബീച്ച്, ധര്‍മടം തുരുത്ത് മുതല്‍ മുഴപ്പിലങ്ങാട് ബീച്ച് വരെ ബന്ധിപ്പിച്ചുള്ള സാഹസിക പദ്ധതിയും തയ്യാറായി.
പയ്യാമ്പലത്ത് 99.99 ലക്ഷം രൂപയുടെ പദ്ധതിക്കാണു സംസ്ഥാന ടൂറിസം വകുപ്പിന്റെ അനുമതി. ശരാശരി വര്‍ഷത്തില്‍ 25 ലക്ഷത്തിലധികം സഞ്ചാരികളെത്തുന്ന പയ്യാമ്പലത്തു സ്വിപ് ബൈക്ക്, റോപ്പ് സൈക്കിള്‍ എന്നിവയൊരുക്കും. ധര്‍മടം, കാട്ടാമ്പള്ളി എന്നിവിടങ്ങളില്‍ കയാകിങ് രണ്ടു വര്‍ഷമായി നടക്കുന്നുണ്ട്. സംഘമായും അല്ലാതെയും കയാക്കിങില്‍ പങ്കെടുക്കാനുള്ള പാക്കേജുകളെത്തിയതോടെ 15 ലക്ഷത്തിലധികം സഞ്ചാരികളാണ് എത്തുന്നത്. കാട്ടാമ്പള്ളിയില്‍ പുതുതായി കയാക്കിങ് സെന്ററിന്റെ ഒരുക്കങ്ങളും നടക്കുന്നുണ്ട്. പാലക്കയംതട്ടില്‍ നിലവിലെ 300 മീറ്റര്‍ സോര്‍ബിന്‍ ബോള്‍, റോപ്പ് കോഴ്‌സ്, അമ്പെയ്ത്ത്, ഗണ്‍ഷൂട്ടിങ് തുടങ്ങി 14 സാഹസിക വിനോദത്തിനു പുറമെ ഗ്ലാംപിങ് എന്ന പേരില്‍ രാത്രികാല ടെന്റ് ക്യാംപിനും സൗകര്യമെത്തും. മുഴപ്പിലങ്ങാട് ആസ്ഥാനമായി പുതിയ സാഹസിക പദ്ധതികളുടെ ആസൂത്രണത്തിലാണ് ഡി ടി പി സി സാഹസിക അക്കാദമിയുടെ നേതൃത്വത്തില്‍ മുന്‍പ് മുഴപ്പിലങ്ങാട് ബീച്ചില്‍ നടപ്പിലാക്കിയ പല പദ്ധതികളും വേലിയേറ്റം കാരണം തകരാറിലായാതാണ്. ധര്‍മടം തുരുത്തു കേന്ദ്രീകരിച്ചു റോപ്പ് വേയുമാക്കാനുള്ള സജീവ പ്രവര്‍ത്തനം നടക്കുന്നുണ്ട്.

LIVE NEWS - ONLINE

 • 1
  33 mins ago

  ട്രോ​മ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

 • 2
  1 hour ago

  ‘രഹസ്യ സ്വഭാവം ആണ് ഇത്തരം ആപ്പിനെ ഇത്രയും ജനപ്രിയമാക്കിയത്’; രഹസ്യ ബന്ധങ്ങളുടെ ലോക്ക്ഡൗണ്‍ കാലം

 • 3
  1 hour ago

  കോവിഡ് -19 ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ വ്യായാമം ചെയ്യാനും ഫിറ്റ് ആയിരിക്കാനും സഞ്ജയ് ദത്ത്

 • 4
  2 hours ago

  ദീപം തെളിയിക്കല്‍; ഒരു കാഴ്ചപ്പാടുമില്ലാത്ത ഷോ മാത്രമെന്ന് തരൂര്‍

 • 5
  2 hours ago

  ചൂ​ടു​കാ​ലാ​വ​സ്ഥ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് കു​റ​യു​മെ​ന്ന​തി​ന് തെ​ളി​വി​ല്ല: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

 • 6
  2 hours ago

  ലോക്ക്ഡൗണിനിടെ ഇരട്ടക്കുട്ടികള്‍; കൊറോണയെന്നും കോവിഡെന്നും പേരുനല്‍കി മാതാപിതാക്കള്‍

 • 7
  2 hours ago

  ‘ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കുമൊന്നും ഇതുവരെ പഞ്ഞമുണ്ടായിരുന്നില്ല, ഇനി അതും ഉണ്ടാവും’- പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച്‌ കണ്ണന്‍ ഗോപിനാഥന്‍

 • 8
  2 hours ago

  കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്‌പെൻഷൻ

 • 9
  3 hours ago

  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി