Tuesday, October 15th, 2019

അടൂര്‍ ഗോപാലകൃഷ്ണനെതിരെയും കേസ്

ആള്‍ക്കൂട്ട ആക്രമണം; പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെ എഫ്‌ഐആര്‍

Published On:Oct 4, 2019 | 12:13 pm

ന്യൂഡല്‍ഹി: രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച 50 ഓളം സിനിമാസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബീഹാറിലെ മുസഫര്‍പൂര്‍ പോലീസാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എഴുത്തുകാരനായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണി രത്‌നം, അടൂര്‍ ഗോപാലകൃഷ്ണന്‍, അപര്‍ണ സെന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്ന കാര്യങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതായും വിഘടനവാദത്തെ പിന്തുണക്കുന്നതായും ആരോപിച്ച് അഭിഭാഷകനായ സുധീര്‍കുമാര്‍ ഓജ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച ഹരജിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരി രണ്ടു മാസം മുമ്പ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തല്‍, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശ്രീരാമന്റെ പേര് രാജ്യത്ത് കൊലപാതകങ്ങള്‍ നടത്താനുള്ള പോര്‍വിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും, നടി രേവതിയുമുള്‍പ്പെടെ 50 സിനിമാ പ്രവര്‍ത്തകര്‍ കത്തെഴുതിയത് . രേവതിക്കും അടൂരിനും പുറമെ, ശ്യാം ബെനഗല്‍, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, സംവിധായിക അപര്‍ണ സെന്‍, നടി കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്രോ ചാറ്റര്‍ജി എന്നിവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
‘നിര്‍ഭാഗ്യവശാല്‍ ഇന്ന്, ജയ് ശ്രീറാം എന്നത് ഒരു മനുഷ്യരെ തല്ലികൊല്ലാനുള്ള ഒരു പോര്‍വിളിയായി മാറിയിരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രാമനാമം പവിത്രവും പാവനവുമായാണ് കരുതി പോരുന്നത്. ആ പേര് ഇനിയും മോശമാക്കാന്‍ അനുവദിക്കരുത്. ഇതിന് ഒരു അറുതി വരുത്തണം. 2009 ജനുവരി ഒന്നിനും, 2018 ഒക്ടോബര്‍ 29നും ഇടക്ക് രാജ്യത്ത് മതവുമായി ബന്ധപ്പെട്ട് 254 കൊലകളാണ് നടന്നത്. ദളിതര്‍ക്കെതിരെ 840 ആക്രമസംഭവങ്ങളാണ് 2016ല്‍ മാത്രം സംഭവിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങള്‍ ഇതിനെതിരെ എന്ത് നടപടിയെടുത്തു’ സിനിമാപ്രവര്‍ത്തകര്‍ കത്തിലൂടെ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു.

 

 

 

 

LIVE NEWS - ONLINE

 • 1
  5 hours ago

  പാലാരിവട്ടം പാലം; പ്രധാന രേഖകള്‍ കാണാതായി

 • 2
  9 hours ago

  മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും: കോടിയേരി

 • 3
  9 hours ago

  കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി

 • 4
  9 hours ago

  പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

 • 5
  9 hours ago

  സ്വത്ത് തട്ടിയെടുക്കാനായി ജോളി തയാറാക്കിയത് രണ്ടു വില്‍പ്പത്രങ്ങള്‍

 • 6
  9 hours ago

  മാര്‍ക്ക് ദാനം; പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 • 7
  10 hours ago

  കാട്ടാനയുടെ ചവിട്ടേറ്റ് സി പി എം നേതാവ് മരിച്ചു

 • 8
  11 hours ago

  ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

 • 9
  11 hours ago

  പീഡനക്കേസ്; ബിനോയ് കോടിയേരിയുടെ ഹരജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു