Wednesday, December 11th, 2019

ആദിത്യയിലൂടെ കണ്ണൂരിന് സ്വര്‍ണം

എറണാകുളവും പാലക്കാടും ഒപ്പത്തിനൊപ്പം

Published On:Nov 18, 2019 | 10:17 am

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോഴിക്കോട് ജില്ലയുടെ നന്ദന ശിവദാസിന് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തിലാണ് നന്ദനയുടെ സ്വര്‍ണം നേട്ടം.കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസിലെ താരമാണ് നന്ദന. കഴിഞ്ഞ കായികമേളയില്‍ ജൂനിയര്‍ വിഭാഗം നടത്തത്തില്‍ നന്ദന സ്വര്‍ണം നേടിയിരുന്നു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കട്ടിപ്പാറ സ്‌കൂളിലെ സനിക സ്വര്‍ണം നേടി. ഇന്നലെ 3000 മീറ്ററില്‍ സനിക സ്വര്‍ണം നേടിയിരുന്നു.സനികയുടെ ഇരട്ട സ്വര്‍ണ നേട്ടമാണിത്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാടിന്റെ പ്രവീണ്‍ കെ.പി സ്വര്‍ണം നേടി. പാലക്കാട് മാത്തൂര്‍ സ്‌കൂളിലെ താരമാണ് പ്രവീണ്‍. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കണ്ണൂരിന്റെ ആദിത്യ വി.പി സ്വര്‍ണം നേടി.
കായികമേളയില്‍ ഒന്നാം സ്ഥാനം നേടാനുള്ള വാശിയേറിയ പോരാട്ടത്തിലാണ് ജില്ലകള്‍. പോയിന്റ് നിലയില്‍ എറണാകുളവും പാലക്കാടുമാണ് ഒന്നാം സ്ഥാനത്തിനായി മല്‍സരിക്കുന്നത്. കോഴിക്കോടും തിരുവനന്തപുരവും ആണ് മൂന്നും നാലും സ്ഥാനത്തുള്ളത്.

 

 

LIVE NEWS - ONLINE

  • 1
    38 mins ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 2
    2 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 3
    2 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു

  • 4
    2 hours ago

    തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ അപകടം പതിവാകുന്നു

  • 5
    2 hours ago

    പൗരത്വ ബില്‍: ചിലര്‍ പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നു: മോദി

  • 6
    3 hours ago

    ഷെയ്ന്‍ നിഗമിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടിക്ക്

  • 7
    3 hours ago

    പൗരത്വ ഭേദഗതി ബില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ അട്ടിമറിക്കാന്‍: രാഹുല്‍ ഗാന്ധി

  • 8
    3 hours ago

    യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു

  • 9
    3 hours ago

    സവാളക്ക് പൊന്നും വില