Wednesday, October 21st, 2020

നടി പാര്‍വതി അമ്മയില്‍നിന്ന് രാജിവെച്ചു

ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും

Published On:Oct 13, 2020 | 9:15 am

താരസംഘടന അമ്മയില്‍ നിന്നും രാജിവെക്കുന്നുവെന്ന് നടി പാര്‍വ്വതി തിരുവോത്ത്. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന തലക്കെട്ടോടെ അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന്റെ ഒരു ചാനലില്‍ പ്രതികരണം നേരത്തെ പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

പാര്‍വ്വതി തിരുവോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

2018 ല്‍ എന്റെ സുഹൃത്തുക്കള്‍ A.M.M.A-യില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറല്‍സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു
ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്

ഞാന്‍ A.M.M.A യില്‍ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാന്‍ നോക്കി കാണുന്നു

LIVE NEWS - ONLINE

 • 1
  3 hours ago

  ഇന്ന് 8369 പേർക്ക് കോവിഡ്

 • 2
  7 hours ago

  തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി

 • 3
  7 hours ago

  സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ചു​വ​ച്ച ശ​മ്പ​ളം തി​രി​കെ ന​ൽ​കും

 • 4
  8 hours ago

  സോ​ളാ​ർ ത​ട്ടി​പ്പ്: ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും

 • 5
  10 hours ago

  രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് കോവിഡ്

 • 6
  12 hours ago

  പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

 • 7
  12 hours ago

  ഉ​ത്ര കൊ​ല​ക്കേ​സ് പ്ര​തി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

 • 8
  1 day ago

  ഇന്ന് 6591 പേർക്ക് കോവിഡ്

 • 9
  1 day ago

  പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും