Thursday, April 2nd, 2020

പ്രശസ്ത ബോളിവുഡ് നടി നിമ്മി അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ഏറെ നാള്‍ ചികിത്സയിലായിരുന്നു

Published On:Mar 26, 2020 | 11:17 am

മുംബെെ: പ്രശസ്ത ബോളിവുഡ് നടി നിമ്മി അന്തരിച്ചു. 88 വയസായിരുന്നു. ജുഹുവിലെ സബര്‍ബന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ഏറെ നാള്‍ ചികിത്സയിലായിരുന്നു.

1950-60 കാലഘട്ടത്തില്‍ തിളങ്ങിനിന്ന നിമ്മിയുടെ യഥാര്‍ത്ഥ പേര് നവാബ് ബാനു എന്നാണ്. 1949 ല്‍ പുറത്തിറങ്ങിയ ബര്‍സാത് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നടന്‍ രാജ് കപൂറാണ് നിമ്മി എന്ന പേര് നല്‍കിയത്.

രാജ് കപൂര്‍, ദേവ് ആനന്ദ്, ദിലീപ് കുമാര്‍ എന്നിവര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്. സാസ, ആന്‍, മേരേ മെഹ്ബൂബ്, പൂജ കെ ഫൂല്‍, ആകാശ്ദീപ്, ബസന്ത് ബഹര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.1986 ല്‍ പുറത്തിറങ്ങിയ ലൗ ആന്റ് ​ഗോഡ് ആണ് അവസാന ചിത്രം. 2007 ല്‍ അന്തരിച്ച എഴുത്തുകാരന്‍ അലി റാസയാണ് ഭര്‍ത്താവ്.

LIVE NEWS - ONLINE

  • 1
    9 mins ago

    കൊറോണ: അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു

  • 2
    44 mins ago

    ലോകത്ത് കൊറോണബാധിതർ 9 ലക്ഷം കടന്നു

  • 3
    20 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 4
    21 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 5
    22 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 6
    22 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 7
    22 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 8
    22 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

  • 9
    22 hours ago

    ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ