Saturday, May 30th, 2020

അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപിന് അനുമതി

ബുധനാഴ്ച രാവിലെ ഏഴ് മണി മുതല്‍ 11 മണിവരെ ആലുവ മണപ്പുറത്തും വീട്ടിലുമായി നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് അനുമതി നല്‍കിയത്.

Published On:Sep 2, 2017 | 4:45 pm

കൊച്ചി: അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. ബുധനാഴ്ച രാവിലെ ഏഴ് മണി മുതല്‍ 11 മണിവരെ ആലുവ മണപ്പുറത്തും വീട്ടിലുമായി നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് കോടതി അനുമതി നല്‍കിയത്. അച്ഛന്റെ ശ്രാദ്ധത്തിനു ബലിയിടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. സെപ്റ്റംബര്‍ ആറിനു രാവിലെ എഴു മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ദിലീപിനെ ജയിലില്‍നിന്ന് പുറത്തുവിടുന്നതില്‍ എതിര്‍പ്പുമായി പ്രോസക്യൂഷന്‍ രംഗത്തെത്തിയിരുന്നു. വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിനെ അനുവദിക്കരുതെന്നായിരുന്നു ആവശ്യം. അതിനിടെ. നേരത്തെ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈമാസം 16 വരെ നീട്ടി. ഏഴു വര്‍ഷമായി താന്‍ സ്ഥിരമായി ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം ദിലീപ് ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെുത്തിരുന്നില്ല.

 

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 2
    7 hours ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 3
    8 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 4
    11 hours ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 5
    11 hours ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌

  • 6
    11 hours ago

    സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • 7
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 8
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 9
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി