Wednesday, May 27th, 2020

വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

വോട്ട് രേഖപ്പെടുത്തി സിനിമാതാരങ്ങളും

Published On:Apr 23, 2019 | 11:33 am

 

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം നടക്കുന്ന കേരളത്തില്‍ വോട്ട് രേഖപ്പെടുത്തി സിനിമാതാരങ്ങളും. നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരം മുടവന്‍മുകളില്‍ വോട്ടവകാശം രേഖപ്പെടുത്തി. ആദ്യം വോട്ട് ചെയ്യാനായി നേരെ ബൂത്തിലേക്ക് കയറിയ ലാല്‍ വലിയ തിരക്കിനെ തുടര്‍ന്ന് ക്യൂവില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നടന്‍ മമ്മൂട്ടി തൃക്കാക്കര നിയോജകമണ്ഡലത്തിലെ 106ൃ-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് താരം വോട്ട് ചെയ്യാനെത്തിയത്. വോട്ട് അധികാരവും, അവകാശവുമാണ്. അത് എല്ലാവരും വിനിയോഗിക്കണമെന്നും വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് മമ്മൂട്ടി പറഞ്ഞു.
ടൊവീനോ തോമസ് ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളില്‍ വോട്ടു ചെയ്തു. ആലപ്പുഴയില്‍ നടന്‍ ഫഹദ് ഫാസിലും പിതാവും സംവിധായകനുമായ ഫാസിലും ഒരുമിച്ചെത്തിയാണ് വോട്ടു രേഖപ്പെടുത്തിയത്.

 

 

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്