Saturday, January 25th, 2020

അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

ദളിത് ആക്ടിവിസ്റ്റായ യുവതിയാണ് പരാതിക്കാരി.

Published On:Jun 18, 2019 | 12:25 pm

കൊച്ചി: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും. ഇതിനായുള്ള നടപടികള്‍ അന്വേഷണ സംഘം തുടങ്ങി. യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഫോണ്‍ റെക്കോര്‍ഡ് പോലീസിന് മുന്നില്‍ യുവതി ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
ദളിത് ആക്ടിവിസ്റ്റായ യുവതി നല്‍കിയ പരാതിയില്‍ കല്‍പ്പറ്റ പോലീസാണ് വിനായകനെതിരേ കേസെടുത്തിരുന്നത്. ഐപിസി 506, 294 ബി, കെപിഎ 120 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഒരു പരിപാടിയിലേക്ക് ക്ഷണിക്കാനായി വിളിച്ചപ്പോള്‍ വിനായകന്‍ അസഭ്യം പറയുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.

 

LIVE NEWS - ONLINE

  • 1
    6 hours ago

    കൂടത്തായി കൊലപാതക കേസില്‍ മൂന്നാമത്തെ കുറ്റപത്രവും സമര്‍പ്പിച്ചു

  • 2
    8 hours ago

    കാടമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ 16 പേര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

  • 3
    9 hours ago

    നിര്‍ഭയ കേസ്; വിനയ് ശര്‍മ്മയുടെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി

  • 4
    10 hours ago

    തിരിച്ചുവിളിക്കണമെന്ന പ്രമേയം സ്വാഗതം ചെയ്യുന്നു; ഗവര്‍ണര്‍

  • 5
    10 hours ago

    ഫെബ്രുവരി നാലിന് സ്വകാര്യ ബസ് സമരം

  • 6
    10 hours ago

    ഫെബ്രുവരി നാലിന് സ്വകാര്യ ബസ് സമരം

  • 7
    10 hours ago

    ഗവര്‍ണറെ തിരിച്ചുവിളിക്കല്‍: പ്രതിപക്ഷ നേതാവിന്റെ ആവശ്യം ഗൗരവത്തോടെ പരിഗണിക്കും: സ്പീക്കര്‍

  • 8
    11 hours ago

    സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

  • 9
    11 hours ago

    തന്നെ പട്ടിണിക്കിട്ട് കൊല്ലാന്‍ ശ്രമിച്ചു: സിസ്റ്റര്‍ ലൂസി കളപ്പുര