Monday, May 25th, 2020

നടന്‍ മണികണ്​ഠന്‍ വിവാഹിതനായി; വിവാഹത്തിനു കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക്

വിവാഹത്തിനുകരുതിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

Published On:Apr 26, 2020 | 9:56 am

കൊച്ചി: നടന്‍ മണികണ്​ഠന്‍ ആചാരി തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വെച്ച്‌​ വിവാഹിതനായി. കോവിഡ്​ പശ്ചാത്തലത്തില്‍ ലളിതമായാണ്​ ചടങ്ങുകള്‍ ഒരുക്കിയത്​. വിവാഹത്തിനുകരുതിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ നല്‍കുമെന്ന്​ മണികണ്​ഠന്‍ അറിയിച്ചിരുന്നു. മരട്​ സ്വദേശിനി അഞ്​ജലിയാണ്​ വധു. ആറുമാസം മുമ്ബ്​ വിവാഹനിശ്ചയം നടന്നിരുന്നു.

‘നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങള്‍ക്ക്​ എല്ലാ കാര്യങ്ങളും അറിയാം. നാളെ എന്‍െറ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ അടുത്തുള്ള അമ്ബലത്തില്‍ താലികെട്ട്. എല്ലാവരുടെയും മനസാന്നിധ്യവും ആശിര്‍വാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. എന്‍െറ ഈ വിവാഹം ഫേസ്ബുക്കില്‍ എങ്കിലും ആഘോഷിക്കണം, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍. എല്ലാരും എന്‍െറ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു.’- തന്‍െറ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മണികണ്ഠന്‍ പറഞ്ഞു.

രാജീവ്​ രവി സംവിധാനം ചെയ്​ത കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനായി വേഷമിട്ടാണ്​ മണികണ്​ഠന്‍ മലയാളികളുടെ മനം കവര്‍ന്നത്​. നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ടതിന്​ പിന്നാലെ രജനികാന്തിന്‍െറ പേട്ടയിലൂടെ തമിഴിലും മണികണ്​ഠന്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    11 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    13 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    15 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    17 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    17 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    17 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    17 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്