Thursday, April 2nd, 2020

കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു

അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു,

Published On:Dec 4, 2019 | 12:03 pm

മലപ്പുറം: കണ്ണഞ്ചിറയില്‍ അപകടമൊഴിയുന്നില്ല. ബുധനാഴ്ച കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ അങ്കമാലി അയ്യമ്പുഴ സ്വദേശികളായ കൃഷ്ണകുറുപ്പ് (65) ശങ്കരപ്പിള്ള (62) ശിവന്‍ (60) രാജു (55) സജി (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് സുഹൃത്തിനെ കാണാന്‍ പോയി മടങ്ങുമ്പോഴാണ് അപകടം. കുറ്റിപ്പുറംതൃശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാളിനടുത്ത് നടുവട്ടം കണ്ണഞ്ചിറയില്‍ ബുധനാഴ്ച പുലര്‍ച്ച 12.30നാണ് അപകടം.
കാഞ്ഞങ്ങാട് നിന്ന് അങ്കമാലിയിലേക്ക് പോയിരുന്ന കാറും തൃശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നെങ്കിലും എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ പെട്ടവരെ യാത്രക്കാരും നാട്ടുകാരും പോലീസും ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

LIVE NEWS - ONLINE

  • 1
    13 hours ago

    വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

  • 2
    16 hours ago

    മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

  • 3
    17 hours ago

    മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

  • 4
    17 hours ago

    ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

  • 5
    17 hours ago

    തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

  • 6
    17 hours ago

    വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

  • 7
    17 hours ago

    ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

  • 8
    17 hours ago

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

  • 9
    19 hours ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും